ETV Bharat / sitara

ഇന്ദ്രന്‍സ് മലയാളത്തിന്‍റെ അഭിമാനം; അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി - ഹാസ്യകഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഹാസ്യകഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഇന്ദ്രന്‍സ് മലയാളത്തിന്‍റെ അഭിമാനം; അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി
author img

By

Published : Sep 9, 2019, 11:14 PM IST

ഡോ ബിജുവിന്‍റെ വെയില്‍മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള രാജ്യാന്തര പുരസ്‌കാരം നേടിയ ഇന്ദ്രന്‍സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹാസ്യകഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ദ്രന്‍സിന്‍റെ നേട്ടത്തില്‍ മലയാള സിനിമയ്ക്ക് അഭിമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

  • " class="align-text-top noRightClick twitterSection" data="">

‘മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രന്‍സ്. വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവെല്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തതില്‍ സന്തോഷം. ഹാസ്യ കഥാപാത്രങ്ങള്‍ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രന്‍സ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ലോക സിനിമയില്‍ മലയാളം നേട്ടങ്ങള്‍ കൊയ്യുകയാണ്. മലയാള സിനിമയ്ക്ക് അഭിമാനിക്കാം ഇന്ദ്രന്‍സിന്‍റെ നേട്ടത്തിലൂടെ. അഭിനന്ദനങ്ങള്‍.’-പിണറായി കുറിച്ചു.

ഡോ. ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര പുരസ്‌കാരമാണിത്. മുമ്പ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍റിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്‍റ് അവാര്‍ഡാണ് ചലച്ചിത്രമേളയില്‍ ലഭിച്ചത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍ മാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ദ്രന്‍സിന്‍റെ പുതിയ നേട്ടം. കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പോയ ദളിത് കുടുംബത്തിന്‍റെ കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്. ഒന്നര വര്‍ഷത്തോളമായിരുന്നു സിനിമയുടെ ചിത്രീകരണം. സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍, നരിയാപുരം വേണു, മെല്‍വിന്‍ വില്യംസ്, എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അന്തരിച്ച പ്രശസ്ത ഛായാഗ്രഹകന്‍ എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.