ETV Bharat / sitara

'ഹോമി'ലെ പിന്നാമ്പുറക്കാഴ്‌ചകൾ... മേക്കിങ് വീഡിയോ പുറത്തിറങ്ങി - ഹോം മേക്കിങ് വീഡിയോ വാർത്ത

റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ഹോം എന്ന ചിത്രത്തിന്‍റെ പിന്നാമ്പുറവിശേഷങ്ങൾ മേക്കിങ് വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

idrans starring home news  making video home news latest  making video home film released news  ഹോം സിനിമ വാർത്ത  ഹോം മേക്കിങ് വീഡിയോ വാർത്ത  മേക്കിങ് വീഡിയോ ഇന്ദ്രൻസ് വാർത്ത
മേക്കിങ് വീഡിയോ
author img

By

Published : Aug 28, 2021, 7:59 PM IST

കുടുംബ പ്രേക്ഷകരെ ആസ്വദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌ത ചിത്രമായിരുന്നു 'ഹോം'. ഫിലിപ്‌സ് ആൻഡ് മങ്കിപെൻ എന്ന ചിത്രത്തിലൂടെ സംവിധായകനായി തുടക്കം കുറിച്ച റോജിന്‍ തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ഹോം എന്ന ചിത്രത്തിന്‍റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

  • " class="align-text-top noRightClick twitterSection" data="">

മഞ്ജു വാര്യർ, ശ്രീകാന്ത് മുരളി എന്നിവർ സിനിമയുടെ ഷൂട്ട് അനുഭവം പങ്കുവക്കുന്നതും സിനിമാചിത്രീകരണവും ഉൾപ്പെടുത്തിയുള്ള പിന്നാമ്പുറക്കാഴ്‌ചകളാണ് വീഡിയോയിൽ കാണിച്ചിരിക്കുന്നത്. കൊവിഡിനിടയിൽ നിയന്ത്രണങ്ങളോടെയാണ് ഹോം എന്ന ചിത്രം ഒരുക്കിയത്.

More Read:'ആദ്യം സപ്ലി തന്ന് തകർക്കാൻ നോക്കി, പിന്നീട് യൂട്യൂബ് ചാനൽ' ; നസ്‌ലന്‍റെ 'ചുമ്മാ ഒരു മോട്ടിവേഷൻ' വീഡിയോ

ഒലിവർ ട്വിസ്റ്റായി ഇന്ദ്രൻസും കുട്ടിയമ്മയായി മഞ്ജു പിള്ളയും അവിസ്‌മരണീയമായ അഭിനയം പുറത്തെടുത്ത ചിത്രം കൂടിയാണിത്. ശ്രീനാഥ് ഭാസി, നസ്‌ലെൻ, മണിയന്‍ പിള്ള രാജു, വിജയ് ബാബു, ജോണി ആന്‍റണി, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, ദീപ തോമസ്, അനൂപ് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

ഹോം കാണേണ്ട സിനിമയാണെന്നും കണ്ണു നനയിക്കുമെന്നും മുൻ മന്ത്രി കെ.ടി ജലീലും പ്രശംസിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.