ETV Bharat / sitara

'എന്ത് ഭംഗി നിന്നെ കാണാന്‍... 'മഞ്ജു അന്നും ഇന്നും ഒരുപോലെ... - സിനിമ ചതുര്‍മുഖം

മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ക്കൊപ്പം നില്‍ക്കുന്ന രണ്ട് ചിത്രങ്ങളാണ് രാജേഷ് നെന്മാറ എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

memory about malayalam actress manju warrier  actress manju warrier photos  manju warrier latest photos  manju warrier movies list  മഞ്ജു വാര്യര്‍ സിനിമകള്‍  മഞ്ജു വാര്യര്‍ ഫോട്ടോ  നടി മഞ്ജു വാര്യര്‍  സിനിമ ചതുര്‍മുഖം  സമ്മര്‍ ഇന്‍ ബത്ലഹേം
'എന്ത് ഭംഗി നിന്നെ കാണാന്‍... 'മഞ്ജു അന്നും ഇന്നും ഒരുപോലെ...
author img

By

Published : Apr 16, 2020, 12:59 PM IST

സിനി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രാജേഷ് നെന്മാറ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച രണ്ട് ഫോട്ടോകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം. മലയാളത്തിന്‍റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ക്കൊപ്പം നില്‍ക്കുന്ന രണ്ട് ചിത്രങ്ങളാണ് രാജേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആദ്യത്തേത് സമ്മര്‍ ഇന്‍ ബത്‌ലഹേമിന്‍റെ ചിത്രീകരണ ഇടവേളയില്‍ പകര്‍ത്തിയതും രണ്ടാമത്തേത് മഞ്ജുവിന്‍റെ പുതിയ ചിത്രം ചതുര്‍മുഖത്തിന്‍റെ സെറ്റില്‍ നിന്നും പകര്‍ത്തിയതുമാണ്. രണ്ട് ഫോട്ടോകളും തമ്മില്‍ 23 വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും ആ ചിത്രങ്ങളിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ അന്നും ഇന്നും ഒരു മാറ്റവുമില്ലാതെ തിളങ്ങി നില്‍ക്കുന്നുവെന്നാണ് താരത്തിന്‍റെ ആരാധകര്‍ ഫോട്ടോക്ക് നല്‍കുന്ന കമന്‍റുകള്‍.

1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അഭിരാമിയായി മഞ്ജുവിനെ ഒരുക്കിയത് രാജേഷ് നെന്മാറയായിരുന്നു. ഇപ്പോള്‍ ഏറ്റവും പുതിയ ചിത്രം ചതുര്‍മുഖത്തിലും മഞ്ജുവിനെ സുന്ദരിയാക്കുന്നതില്‍ പ്രധാന പങ്ക് രാജേഷിന് തന്നെയാണ്. 'സമ്മര്‍ ഇന്‍ ബത്‌ലഹേം മുതല്‍ ചതുര്‍മുഖം വരെ' എന്ന തലക്കെട്ടോടെയായിരുന്നു രാജേഷ് ചിത്രം പങ്കുവെച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ചതുര്‍മുഖത്തില്‍ സണ്ണിവെയ്നാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജീത് കമല ശങ്കര്‍, സലീല്‍.വി എന്നീ നവാഗത സംവിധായകരാണ് ചതുര്‍മുഖത്തിന് പിന്നില്‍. ചിത്രം ഹൊറര്‍ മൂഡിലാണ് ഒരുക്കുന്നത്. ജാക്ക് ആന്‍റ് ജില്‍, കയറ്റം, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ലളിതം സുന്ദരം എന്നിവയാണ് മഞ്ജുവിന്‍റേതായി ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന മറ്റ് ചിത്രങ്ങള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.