ETV Bharat / sitara

മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ വിടവാങ്ങി - jayachandran malayalam makeup artist news latest

ദൂരദർശൻ, ഫ്ലവേഴ്‌സ് ചാനലുകളിലും 150ലേറെ മലയാള സിനിമകളിലും മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.ദിലീപിന്‍റെ കുബേരൻ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്

മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ പുതിയ വാർത്ത മലയാളം  മേക്കപ്പ് ആർട്ടിസ്റ്റ് കുബേരൻ മരണം വാർത്ത  jayachandran passed away malayalam news  jayachandran death news malayalam  jayachandran malayalam makeup artist news latest  മലയാളം സിനിമ മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ വാർത്ത
മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ
author img

By

Published : May 13, 2021, 12:48 PM IST

തിരുവനന്തപുരം: മലയാള സിനിമയിലെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ അന്തരിച്ചു. 52 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലാവുകയും തുടർന്ന് രോഗം മൂർച്ചിച്ചതോടെ മരണപ്പെടുകയുമായിരുന്നു.

തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിൽ വച്ച് ബുധനാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അന്ത്യം. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്‍റെ ശിഷ്യനായാണ് സിനിമാരംഗത്തേക്ക് അദ്ദേഹം കടന്നുവരുന്നത്. തുടർന്ന് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായ ബി.വി റാവു, വേലപ്പൻ ആശാൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. ദിലീപിന്‍റെ കുബേരൻ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

Also Read: തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു

മലയാളത്തിൽ 150ലധികം ചിത്രങ്ങളിൽ സ്വാതന്ത്ര്യ മേക്കപ്പ് ആർട്ടിസ്റ്റായി ചമയങ്ങൾ അണിച്ചൊരുക്കി. ഫിലിം ക്രിട്ടിക്സ് അവാർഡും നിരവധി ചാനൽ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുള്ള കലാകാരനാണ് ജയചന്ദ്രൻ.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.