ETV Bharat / sitara

സൂപ്പർഹീറോകളെ ബഹുമാനിക്കുക; അഭ്യർത്ഥനയുമായി മഹേഷ് ബാബു

നിസ്വാർത്ഥവും അശ്രാന്തവുമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി പ്രവർത്തിക്കുന്ന 'സൂപ്പർഹീറോ'കളാണ് ആരോഗ്യപ്രവർത്തകരെന്നും അവരെ അഭിനന്ദിക്കണമെന്നും മഹേഷ്‌ ബാബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു

mahesh babu on covid 19 health workers  mahesh babu latest news  mahesh babu calls health workers super hero  mahesh babu on health workers  മഹേഷ്‌ ബാബു ഇൻസ്റ്റഗ്രാം  സൂപ്പർഹീറോകളെ ബഹുമാനിക്കുക  മഹേഷ് ബാബു  സൂപ്പർഹീറോകൾ കൊവിഡ്  കൊറോണ  ലോക്ക് ഡൗൺ  lock down  health workers  covid 19  corona virus film stars
മഹേഷ് ബാബു
author img

By

Published : May 3, 2020, 12:18 AM IST

ഹൈദരാബാദ്: കൊവിഡിനെതിരെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ആരോഗ്യപ്രവർത്തരോട് നന്ദിയറിയിച്ച് തെലുങ്കു സൂപ്പർ താരം മഹേഷ് ബാബു. നിസ്വാർത്ഥവും അശ്രാന്തവുമായ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സുരക്ഷിതത്വത്തിനായി പ്രവർത്തിക്കുന്ന 'സൂപ്പർഹീറോ'കളാണ് ആരോഗ്യപ്രവർത്തകരെന്നും അവരോട് അപമര്യാദയായി പെരുമാറാതെ അഭിനന്ദിക്കണമെന്നും മഹേഷ്‌ ബാബു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഒപ്പം ആരോഗ്യമേഖലയിൽ ധീരതയോടെ പ്രവർത്തിക്കുന്ന പോരാളികളുടെ കൊളാഷുകളും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

"നമ്മളെ സംരക്ഷിക്കാനാണ് അവർ ഇതൊക്കെ ചെയ്യുന്നതെന്ന് മനസിലാക്കണം. ആരോഗ്യപ്രവർത്തകർ ജീവൻ പണയപ്പെടുത്തി പ്രയത്നിക്കുകയാണ്. അതും ഒരു വലിയ യുദ്ധക്കളത്തിൽ, അവർ ഇഷ്ടപ്പെടുന്ന ആളുകളിൽ നിന്നും അകന്നു നിന്നുകൊണ്ട്. അതിനാൽ തന്നെ നമ്മളെ സംരക്ഷിക്കുന്നവരെ സ്‌നേഹത്തോടെ തിരിച്ചും സംരക്ഷിക്കണം, അവരുടെ ത്യാഗത്തെ ബഹുമാനിക്കണം. ഈ ദുഷ്‌കരമായ സമയങ്ങളിൽ നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം സ്നേഹവും സഹാനുഭൂതിയുമാണ്. ഓരോ ആരോഗ്യപ്രവർത്തകനോടും അതിനാൽ തന്നെ മര്യാദയോടും ബഹുമാനത്തോടും പെരുമാറാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു... കാരണം, നമ്മളുടെ യഥാർത്ഥ സൂപ്പർഹീറോകൾ ഇവരാണ്," മഹേഷ് ബാബു ഇൻസ്റ്റഗ്രാമിൽ കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.