ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രം ലൂക്കയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ടൊവിനോ തന്നെയാണ് ഫസ്റ്റ് ലുക്ക് തന്‍റെ ഫേസ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചത്. ടൊവിനോ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം നവാഗതനായ അരുണ്‍ ബോസാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ടൊവിനോ തോമസ് ഒരു സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റിന്‍റെ വേഷത്തിലാണ് എത്തുന്നത്. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മൃദുല്‍ ജോര്‍ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സ്റ്റോറീസ് ആന്‍റ് തോട്ട്സിന്‍റെ ബാനറില്‍ ലിന്‍റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ലൂക്ക നിര്‍മ്മിക്കുന്നത്. ചിത്രത്തിനായി കൊച്ചിയില്‍ തയ്യാറാക്കിയ കൂറ്റന്‍ ഡ്രീം ക്യാച്ചര്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തിന്‍റെ ആര്‍ട്ട് ഡയറക്ടര്‍ അനീസ് നാടോടിയുടെ നേതൃത്വത്തില്‍ അഞ്ച് കലാകാരന്മാരും പതിനഞ്ചോളം വളന്‍റിയർമാരും ചേര്‍ന്നാണ് 37 അടി വലുപ്പമുള്ള ഡ്രീം ക്യാച്ചര്‍ നിര്‍മ്മിച്ചത്. ജൂണ്‍ 28ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.