ETV Bharat / sitara

ചുരുളഴിക്കാതെ എൽജെപിയുടെ 'ചുരുളി' ട്രെയിലർ - vinay fort

കൗതുകവും നിഗൂഡതയും ഇടകലർത്തിയുള്ള ട്രെയിലർ മികച്ച പ്രതികരണം നേടുകയാണ്.

lijo jose pellissery  ചുരുളി ട്രെയിലർ  ചുരുളഴിക്കാതെ എൽജെപി  ജെല്ലിക്കെട്ട്  ലിജോ ജോസ് പെല്ലിശ്ശേരി  ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്  ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി  Churuli trailer  Lijo Jose Pellissery  chemban vinod  vinay fort  LJP trailer
ലിജോ ജോസ് പെല്ലിശ്ശേരി
author img

By

Published : Jul 2, 2020, 11:55 AM IST

ജെല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടേതായി റിലീസിനെത്തുന്ന പുതിയ ചിത്രം 'ചുരുളി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാഴ്ചക്കാർക്ക് പിടിനൽകാതെ കൗതുകവും നിഗൂഡതയും കലർത്തിയാണ് എൽജെപിയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലർ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിൽ വ്യത്യസ്‌ത കഥാവതരണത്തിലൂടെ സ്വന്തമായി ഒരു സ്ഥാനം നേടിയെടുത്ത സംവിധായകന്‍റെ ചുരുളി ഒരു ഫാന്‍റസി ചിത്രത്തിന്‍റെ പ്രതീതിയും പ്രേക്ഷകന് നൽകുന്നു. പുറത്തിറക്കി നിമിഷങ്ങൾക്കകം തന്നെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിക്കുകയാണ്. നടി ഗീതി സംഗീതയുടെ ശബ്‌ദ വിവരണവും ട്രെയിലറിൽ ശ്രദ്ധ പിടിച്ചുപറ്റുന്നു.

  • " class="align-text-top noRightClick twitterSection" data="">

വിനയ് തോമസിന്‍റെ കഥക്ക് എസ്. ഹരീഷാണ് തിരക്കഥ . മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത്. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പൻ വിനോദ്, ജെസ്റ്റോ വർഗീസ്, ഒ. തോമസ് പണിക്കർ, നൗഷാദ് സലാഹുദ്ദീൻ എന്നിവരാണ് ചിത്രത്തിന്‍റെ നിർമാണം. ചുരുളി തിയേറ്റർ റിലീസിനാണോ ഒടിടി പ്രദർശനമാണോ എന്ന സംശയവും പ്രേക്ഷകർക്കുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.