ലിയനാർഡോ ഡികാപ്രിയോക്ക് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ച ദി വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ മാർട്ടിൻ സ്കോർസസെക്കൊപ്പം ഒന്നിക്കുന്ന പുതിയ ചിത്രമാണ് കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ. ഡേവിഡ് ഗ്രാനിന്‍റെ 'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ' എന്ന നോണ്‍ ഫിക്ഷൻ പുസ്‍തകത്തെ ആസ്‍പദമാക്കി ഒരുക്കുന്ന ഹോളിവുഡ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
1920കളുടെ പശ്ചാത്തലം... അമേരിക്കയിലെ ഓസേജ് നേഷൻസ് എന്ന ഗോത്രസമൂഹം... അവരുടെ പ്രദേശത്ത് എണ്ണ നിക്ഷേപം കണ്ടെത്തുന്നതും തുടർന്ന് നടക്കുന്ന കൊലപാതക പരമ്പരയും... ഒടുവിൽ എഫ്ബിഐ എന്ന അന്വേഷണ ഏജൻസി എത്തി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. എറിക് റോത്താണ് കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണിന് തിരക്കഥ ഒരുക്കുന്നത്. ഹോളിവുഡിന്‍റെ പ്രിയപ്പെട്ട കോമ്പോയായ ഡികാപ്രിയോ- സ്കോർസസെയുടെ ആറാമത്തെ ചിത്രമാണിത്.
Also Read: ഓസ്‌കര്‍ നേടിയ അനദര്‍ റൗണ്ടിന്‍റെ ഇംഗ്ലീഷ് റീമേക്കില്‍ നായകന്‍ ഡികാപ്രിയോ
ടൈറ്റാനിക് നായകനൊപ്പം റോബർട്ട് ഡെ നിരോ എന്ന പ്രശസ്ത അമേരിക്കൻ താരവും നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലിയനാർഡോ ഡികാപ്രിയോയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് മിസ്റ്ററി-ക്രൈം ചിത്രമായ വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് ആയിരുന്നു.