നടി ലെന വേറിട്ട ഗെറ്റപ്പിൽ എത്തുന്ന പുതിയ ചിത്രം ആർട്ടിക്കിൾ 21 ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. വാക്ക് വിത്ത് സിനിമ പ്രസൻസിന്‍റെ ബാനറിൽ ജോസഫ് ധനൂപും പ്രസീനയും നിർമിച്ച് ലെനിൻ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ആർട്ടിക്കിൾ 21. ചുണ്ടില്‍ എരിയുന്ന സിഗരറ്റും, കൈയ്യില്‍ മദ്യകുപ്പിയുമായി ഇരിക്കുന്ന ലെനയെ തിരിച്ചറിയാന്‍ പാടുപെടും. അത്തരത്തില്‍ ഗംഭീരമേക്കോവറാണ് താരം ചിത്രത്തിനായി നടത്തിയിരിക്കുന്നത്. ചിത്രം ചര്‍ച്ച ചെയ്യുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. ജോജു ജോർജ്, അജു വർഗീസ്, ബിനീഷ് കോടിയേരി, മാസ്റ്റർ ലെസ്‌വിൻ, മാസ്റ്റർ നന്ദൻ രാജേഷ് എന്നിവരാണ് ലെനയെ കൂടാതെ ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഷ്കറാണ്. ഗോപിസുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. എഡിറ്റിങ് സന്ദീപ് നന്ദകുമാറും സൗണ്ട് ഡിസൈൻ രംഗനാഥ് രവിയും കൈകാര്യം ചെയ്തിരിക്കുന്നു.