ETV Bharat / sitara

81 സ്വരരാഗ വർഷങ്ങൾ: ദേവസംഗീതമായി ദാസേട്ടൻ

സംഗീതം ഒരു വിസ്‌മയ അനുഭവമായി ലോകത്തിന് സമ്മാനിച്ച നിത്യഹരിത ഗായകൻ, മലയാളിയുടെ സ്വന്തം ദാസേട്ടന് ഇന്ന് എൺപത്തിയൊന്നാം പിറന്നാൾ.

yesudas news  legend singer yesudas 81st birthday today news  yesudas singer special news  kj yesudas birthday news  81 സ്വരരാഗ വർഷങ്ങൾ വാർത്ത  ദേവസംഗീതമായി ദാസേട്ടൻ വാർത്ത  കെജെ യേശുദാസ് വാർത്ത  ഗാനഗന്ധവൻ ജന്മദിനം വാർത്ത  പിറന്നാൾ യേശുദാസ് പുതിയ വാർത്ത  yesudas birthday latest news  gana gandharvan birthday news
81 സ്വരരാഗ വർഷങ്ങൾ: ദേവസംഗീതമായി ദാസേട്ടൻ
author img

By

Published : Jan 10, 2021, 2:25 AM IST

സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ ചായക്കടയില്‍ ലതമങ്കേഷ്‌കറിന്‍റെ ഗാനം ആസ്വദിച്ചു നിന്ന ബാലൻ.... ശബ്‌ദമാധുര്യമില്ലെന്ന് പറഞ്ഞ് ആകാശവാണി തിരിച്ചയച്ച കലാകാരൻ... ഇന്നത് ഗന്ധർവ സ്വരമാണ്... ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം.. യേശുദാസ്... മലയാളം ലോകത്തിന് സമ്മാനിച്ച അതുല്യ പ്രതിഭ. ആ ഗന്ധർവ സ്വരം ഭൂമിയെ സ്പർശിച്ചിട്ട് ഇന്നേക്ക് 81 വർഷങ്ങൾ.

"യേശുദാസിന് സംഗീതമറിയാമെന്നല്ല, സംഗീതത്തിന് യേശുദാസിനെ അറിയാമെന്ന് പറയേണ്ടിയിരിക്കുന്നു." രാഗങ്ങളില്‍ വിസ്‌മയം തീർത്ത ദേവരാജൻ മാസ്റ്ററുടെ വാക്കുകളാണിത്...

ഗാനഗന്ധർവൻ യേശുദാസിന് ഇന്ന് എൺപത്തിയൊന്നാം പിറന്നാൾ

"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും"..... 1961ൽ 'കാൽപ്പാടുകളി'ലൂടെ കേട്ടുതുടങ്ങിയ ഗന്ധർവസ്വരം ജാതിമത ഭേദങ്ങൾക്കപ്പുറം ലോകം മുഴുവൻ ആസ്വാദകരെ കീഴടക്കികൊണ്ടേയിരിക്കുന്നു. ഏഴു ദശകങ്ങൾ.. സംഗീതം ഒരു വിസ്‌മയ അനുഭവമായി ലോകത്തിന് സമ്മാനിച്ച നിത്യഹരിത ഗായകൻ, മലയാളിയുടെ സ്വന്തം ദാസേട്ടന് ഇന്ന് എൺപത്തിയൊന്നാം പിറന്നാൾ.

മലയാളിയുടെ ഒരു ദിവസം കടന്നുപോകുമ്പോൾ അതില്‍ യേശുദാസിന്‍റെ ശബ്‌ദം എവിടെയെങ്കിലും കേൾക്കാതിരിക്കില്ല. യേശുദാസ് ജീവിക്കുന്ന കാലത്ത്, അദ്ദേഹം പാടിയ കാലത്ത്, ജീവിച്ചു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് പറയുന്നവർ നിരവധിയാണ്.

തലമുറകളെ പാടിയുണർത്തിയ ഗായകൻ... കാലത്തെ അതിജീവിച്ച ഗന്ധർവശബ്‌ദം... ഒരു ദിവസം പല ഭാഷകളിൽ 11പാട്ടുകൾ പാടി റെക്കോഡിട്ട കെ.ജെ യേശുദാസ് എന്ന യേശുദാസ്, സിനിമയിലും ആൽബങ്ങളിലുമായി അര ലക്ഷത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യൻ ഗായകന്മാരിൽ തന്നെ അത്യപൂർവം. മലയാളം കടന്ന് തമിഴും തെലുങ്കും കന്നഡയും ഹിന്ദിയും അടക്കം ഇന്ത്യയൊട്ടാകെ ആ ഗാനമാധുരി നിറഞ്ഞു. സംഗീതം അതിരുകൾ ഭേദിച്ചപ്പോൾ ദാസേട്ടന്‍റെ ശബ്‌ദം കടല്‍ കടന്നു. അറബി, ഇംഗ്ലീഷ്, റഷ്യൻ, ലത്തീൻ ഭാഷകളിലേക്കും ആ ശബ്‌ദം നാദ വിസ്‌മയമായി ഒഴുകിയെത്തി.

കട്ടാശേരി ജോസഫ് യേശുദാസ്‌ അഥവാ കെ.ജെ യേശുദാസ്... പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്‍റെയും എലിസബത്തിന്‍റെയും അഞ്ച് മക്കളിൽ മൂത്ത പുത്രനാണ് കെ.ജെ യേശുദാസ്. സംഗീത സാന്ദ്രമായ ബാല്യം യേശുദാസിനെ സ്വരങ്ങൾ മാത്രമുള്ള ലോകത്തേക്ക് ക്ഷണിക്കുകയായിരുന്നു. പ്രഥമഗുരു പിതാവ് തന്നെ. കർണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായതോടെ യേശുദാസ് ആസ്വാദക ഹൃദയങ്ങളെ സംഗീതം കൊണ്ട് കീഴടക്കി.

ഓരോ പാട്ടും അതിന്‍റെ എല്ലാ അർഥവും ഭാവവും ഉൾക്കൊണ്ട് പാടുക എന്നതായിരുന്നു യേശുദാസിന്‍റെ രീതിയും വിജയവും. ശബ്‌ദസൗകുമാര്യം എന്നതിനപ്പും പാട്ടിനെ, അതിലെ വരികളെ മറ്റൊരു തലത്തിലേക്ക് ദാസേട്ടൻ കൊണ്ടെത്തിക്കും.

പാട്ടിൽ പ്രശസ്‌തിയുടെ കൊടുമുടി കയറുമ്പോഴും സംഗീതമാകുന്ന സാഗരത്തിന്‍റെ ഒരു ചെറിയ തിരമാല പോലും സ്‌പർശിക്കാനായി താൻ വളർന്നിട്ടില്ലെന്ന് നിത്യവസന്തഗായകൻ പറയും. അദ്ദേഹം തുടങ്ങിവെച്ച തരംഗിണി സ്റ്റുഡിയോ സംഗീതത്തെ സ്നേഹിക്കുന്നവർക്ക് എന്നും മുതൽക്കൂട്ടാണ്. ഇവിടെ റെക്കോഡ് ചെയ്‌ത് പുറത്തിറങ്ങിയ ഗാനങ്ങളുടെ കാസറ്റുകൾക്ക് ഇന്നും കേടുപാടുകളില്ല. ആ അനശ്വര ഗായകൻ തന്നെയാണ്

തരംഗിണി സ്റ്റുഡിയോയുടെ ലോഗോ വരച്ചതും. ഗായകനും ചിത്രകാരനുമാകുമ്പോഴും നല്ലൊരു അഭിനേതാവും കൂടിയാണ് അദ്ദേഹം. എത്രയോ തവണ ദാസേട്ടൻ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിറഞ്ഞു നിന്നു. സംഗീതത്തിലെ സംഭാവനകള്‍ക്ക് യുനെസ്‌കോയുടെ പ്രത്യേക ബഹുമതി, പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മശ്രീ തുടങ്ങി രാജ്യത്തിന്‍റെ പരമോന്നത അംഗീകാരങ്ങൾ... മികച്ച ഗായകനുള്ള എട്ട് ദേശീയ പുരസ്‌കാരങ്ങൾ ഏറ്റവും കൂടുതൽ സംസ്ഥാന പുരസ്‌കാരങ്ങൾ 24 തവണ...

പേരും പെരുമയും ദേശാന്തരങ്ങൾ കടന്ന് സഞ്ചരിക്കവെ മഹാകവി ജി. ശങ്കരക്കുറിപ്പ് വിളിച്ച ഗാനഗന്ധർവൻ എന്ന പദം ദാസേട്ടന് മാത്രം സ്വന്തം. ആത്മാവിൽ അലിഞ്ഞു ചേരുന്ന രാഗവും ഭാവവും താളവും ഈണവും. സ്വരശുദ്ധിയുടെ ലോകത്ത് ദാസേട്ടൻ അങ്ങനെ നിറഞ്ഞു നില്‍ക്കുകയാണ്. ഇനിയും പാടിത്തീരാതെ... വർഷങ്ങൾ ഇനിയെത്ര കടന്നുപോയാലും അദ്ദേഹം പാടിത്തീർത്ത ഗാനങ്ങൾ അനശ്വരമാണ്. വരും തലമുറക്ക് പാടാനും പഠിക്കാനും ആസ്വദിക്കാനുമായി അദ്ദേഹം അത്രക്കേറെ ഇവിടെ പാടിവെച്ചിട്ടുണ്ട്. ദൈവങ്ങളെ പോലും മന്ത്രിച്ചുണർത്തിയും പാടിയുറക്കിയും പതിറ്റാണ്ടുകളുടെ സംഗീത വിസ്‌മയമായി ദാസേട്ടൻ ഇവിടെയുണ്ട്. ഓരോ ആസ്വാദകന്‍റെയും ഹൃദയത്തില്‍... ദാസേട്ടന് ഒരായിരം പിറന്നാളാശംസകൾ...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.