ഒട്ടനവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ലീന മണിമേഖലയ്‌യുടെ മാടത്തി ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ നടി പാര്‍വതി തിരുവോത്ത് റിലീസ് ചെയ്‌തു.
കീഴാള ജീവിതവുമായി മാടത്തി
തമിഴ് കവിയും, മനുഷ്യാവകാശ പ്രവർത്തകയും സംവിധായികയുമായ ലീന മണിമേഖലയ്‌യുടെ സ്വപ്നസംരഭമാണ് മാടത്തി. ചിത്രത്തിൽ 'പുതിരൈ വണ്ണരെന്ന' കീഴാള ജാതിയിൽ ജനിച്ചവരുടെ ജീവിതമാണ് തുറന്ന് കാണിക്കുന്നത്. പകൽ വെളിച്ചത്തിൽ ഉന്നത ജാതിക്കാരെ കാണാൻ പാടില്ലാത്ത, ചെയ്‌ത ജോലിക്ക് കൃത്യമായി കൂലി ലഭിക്കാത്ത, നിരന്തരം മേലാളന്മാരുടെ ശാരീരിക പീഡനങ്ങൾക്ക് ബലിയാടാകുന്നവരുടെ ജീവിതം.
-
Presenting the official motion poster of 'Maadathy: An Unfairy Tale' directed by @LeenaManimekali ✨
— Parvathy Thiruvothu (@parvatweets) June 14, 2021 " class="align-text-top noRightClick twitterSection" data="
Congratulations to the cast & crew for such a powerful film. Watch @MaadathyTheFilm on @neestream from June 24th onwards.#Maadathy #MaadathyMovie@GRfilmssg @karuvachyfilms pic.twitter.com/80aY2c0jdq
">Presenting the official motion poster of 'Maadathy: An Unfairy Tale' directed by @LeenaManimekali ✨
— Parvathy Thiruvothu (@parvatweets) June 14, 2021
Congratulations to the cast & crew for such a powerful film. Watch @MaadathyTheFilm on @neestream from June 24th onwards.#Maadathy #MaadathyMovie@GRfilmssg @karuvachyfilms pic.twitter.com/80aY2c0jdqPresenting the official motion poster of 'Maadathy: An Unfairy Tale' directed by @LeenaManimekali ✨
— Parvathy Thiruvothu (@parvatweets) June 14, 2021
Congratulations to the cast & crew for such a powerful film. Watch @MaadathyTheFilm on @neestream from June 24th onwards.#Maadathy #MaadathyMovie@GRfilmssg @karuvachyfilms pic.twitter.com/80aY2c0jdq
താഴ്‌ന്ന ജാതിയിൽ പിറന്നുവെന്ന പേരിൽ മൃഗതുല്യമായി കാട്ടിൽ ജീവിക്കുന്ന സുടലിയു വേണിയുടെയും കൗമാരക്കാരിയായ യോസനയുടെയും കഥയാണ് മാടത്തി. തങ്ങളുടെ മകളുടെ വളർച്ചയെ ഭയപ്പാടോടെ വീക്ഷിക്കുകയും അവളെ സംരക്ഷിക്കാൻ പാടുപെടുകയും ചെയ്യുന്ന മാതാപിതാക്കളെയുമാണ് ചിത്രത്തിലൂടെ വരച്ച് കാട്ടുന്നത്.
കരുവാച്ചി ഫിലിംസിന്‍റെ ബാനറില്‍ ലീന മണിമേഖലയ് തന്നെ നിര്‍മിച്ച ചിത്രം ജൂണ്‍ 24ന് ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീം വഴി റിലീസ് ചെയ്യും. 'ഒന്നുമല്ലാത്തോര്‍ക്ക് ദൈവങ്ങളില്ല. അവര്‍ തന്നെ അവരുടെ ദൈവങ്ങള്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രം റിലീസിനെത്തുന്നത്. ഗോഡസ്സസ്, സെങ്കടല്‍ ദി ഡെഡ് സീ, മൈ മിറര്‍ ഈസ് ദി ഡോര്‍, വൈറ്റ് വാന്‍ സ്റ്റോറീസ്, ഈസ് ഇറ്റ് ടൂ മച്ച് ടു ആസ്‌ക് എന്നിവയാണ് ലീനയുടെ മറ്റ് പ്രധാന സൃഷ്ടികള്‍.
മാടത്തിയുടെ പുരസ്‌കാര നേട്ടങ്ങള്‍
ബൂസന്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, തേര്‍ഡ് ഐ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ചിക്കാഗോ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ചിക്കാഗോ ഡി സി സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, വാഷിങ്ടണ്‍ ഡിസി മൊസൈക് ഇന്‍റര്‍നാഷണല്‍ സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍, ടോറോന്‍റോ എന്നിവിടങ്ങളില്‍ മാടത്തി പ്രദര്‍ശിപ്പിക്കുകയും നിരൂപക ശ്രദ്ധനേടുകയും ചെയ്‌തിട്ടുണ്ട്.
പുറമെ ഫിപ്രെസ്സി ജൂറി അവാര്‍ഡ്, ഗോള്‍ഡന്‍ കൈലാഷാ ഫോര്‍ ബെസ്റ്റ് ഫിലിം, ഔറംഗാബാദ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 2020ലെ മികച്ച അഭിനേത്രി, മികച്ച ഛായാഗ്രഹണം എന്നിവക്കുള്ള പുരസ്‌കാരവും മാടത്തിക്ക് ലഭിച്ചിട്ടുണ്ട്. അജ്‌മിന കാസിം, പാട്രിക്ക് രാജ്, സെമ്മലര്‍ അന്നം, അരുള്‍ കുമാര്‍ എന്നിവരാണ് മാടത്തിയിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.