ETV Bharat / sitara

വിജെ ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ - vj chitra news

നടിയുടെ പ്രതിശ്രുത വരൻ ഹേംനാഥിനെ ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് അറസ്റ്റ് ചെയ്‌തത്.

abetment of suicide news  വിജെ ചിത്രയുടെ മരണം വാർത്ത  വിജെ ചിത്ര പുതിയ വാർത്ത  പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റ് വാർത്ത  വിജെ ചിത്ര ഹേംനാഥ് വാർത്ത  സീരിയൽ താരം തമിഴ് മരണം വാർത്ത  വിജെ ചിത്ര ആത്മഹത്യ വാർത്ത  ഹേംനാഥ് അറസ്റ്റിൽ ചിത്ര വാർത്ത  ചിത്രയും ഹേംനാഥും വാർത്ത  abetment of suicide chitra news  vj chitra news  hemnath arrest news
വിജെ ചിത്രയുടെ മരണത്തിൽ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ
author img

By

Published : Dec 15, 2020, 9:02 AM IST

ചെന്നൈ: സീരിയൽ താരവും അവതാരകയുമായിരുന്ന വിജെ ചിത്രയുടെ മരണത്തിൽ നടിയുടെ പ്രതിശ്രുത വരൻ ഹേംനാഥ് അറസ്റ്റിൽ. ചെന്നൈയിലെ ഹോട്ടൽ മുറിയിൽ കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്‍റെ മരണം ആത്മഹത്യയാണെന്നും ഇതിന് പിന്നിൽ ഹേംനാഥിന്‍റെ സമ്മർദമുണ്ടെന്നുമാണ് പൊലീസിന്‍റെ നിഗമനം. ആത്മഹത്യ പ്രേരണക്കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.

ചിത്രയുടെ അമ്മയിൽ നിന്നും ഹേംനാഥിൽ നിന്നും നടിക്ക് സമ്മർദമുണ്ടായിരുന്നെന്നും ഇതേ തുടർന്നാണ്, താരം കടുത്ത തീരുമാനത്തിലേക്ക് പോയതെന്നും പൊലീസ് കരുതുന്നു.

ടെലിവിഷൻ പരമ്പരയിലെ ഒരു രംഗത്തിന്‍റെ പേരിൽ ചിത്രയും ഹേംനാഥും തമ്മിൽ തർക്കമുണ്ടായിരുന്നു. സീരിയലിലെ ഇഴുകി ചേർന്നുള്ള അഭിനയത്തിന്‍റെ പേരിൽ ഹേംനാഥിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് പറയുന്നത്. വിജെ ചിത്രയുടെ മരണത്തിൽ മറ്റ് അഭിനേതാക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.