ETV Bharat / sitara

മംമ്ത മോഹന്‍ദാസ് കേന്ദ്രകഥാപാത്രമാകുന്ന ലാല്‍ ബാഗിന്‍റെ പുതിയ ടീസര്‍ എത്തി - Mamtha Mohandas

പൂര്‍ണമായും ബെംഗളൂരുവില്‍ ചിത്രീകരിച്ച സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകളാണ്

ലാല്‍ ബാഗിന്‍റെ പുതിയ ടീസര്‍ എത്തി  ലാല്‍ ബാഗിന്‍റെ പുതിയ ടീസര്‍  LALBAGH Teaser  LALBAGH Teaser Mamtha Mohandas  Mamtha Mohandas  ലാല്‍ ബാഗ്
ലാല്‍ ബാഗിന്‍റെ പുതിയ ടീസര്‍ എത്തി
author img

By

Published : Apr 14, 2021, 10:01 PM IST

വീണ്ടും ത്രില്ലര്‍ സ്വഭാവമുള്ള ചിത്രവുമായി എത്തുകയാണ് നടി മംമ്ത മോഹന്‍ദാസ്. പ്രശാന്ത് മുരളി പത്മനാഭന്‍ സംവിധാനം ചെയ്‌തിരിക്കുന്ന ലാല്‍ ബാഗിന്‍റെ പുതിയ ടീസര്‍ വിഷു ദിനത്തില്‍ റിലീസ് ചെയ്‌തു. ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ് സിനിമയെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ മികച്ച പ്രതികരണം നേടിയിരുന്നു. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ബെംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‍സിന്‍റെ വേഷത്തിലാണ് മംമ്തയുടെ കഥാപാത്രം എത്തുന്നത്. പൂര്‍ണമായും ബെംഗളൂരുവില്‍ ചിത്രീകരിച്ച ഈ നോണ്‍ ലീനിയര്‍ സിനിമ മുന്നോട്ട് വെക്കുന്നത് നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഉണ്ടാക്കുന്ന സങ്കീര്‍ണ്ണതകളാണ്. രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൈസാ പൈസാ എന്ന ചിത്രത്തിന് ശേഷം പ്രശാന്ത് മുരളി ഒരുക്കുന്ന ചിത്രം കൂടിയാണ് ലാല്‍ ബാഗ്. മംമ്തയുടെതായി അവസാനമായി തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രം ഫോറന്‍സിക്കും ഒരു ത്രില്ലര്‍ ചിത്രമായിരുന്നു. രാഹുല്‍ രാജാണ് സംഗീതം, ആന്‍റണി ജോയാണ് ഛായാഗ്രഹണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.