ലോക പ്രശസ്ത പോപ് ഗായികയാണ് കോടിക്കണക്കിന് ആരാധകരുള്ള ലേഡി ഗാഗ. തന്നെ വര്‍ഷങ്ങളായി വേട്ടയാടികൊണ്ടിരിക്കുന്ന ഒരു ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ മുപ്പത്തിയഞ്ചുകാരിയായ താരം. സംഗീത ലോകത്തേക്ക് ചുവടുവെച്ച് തുടങ്ങുന്ന സമയത്ത് പത്തൊമ്പതാം വയസില്‍ ഒരു സംഗീത സംവിധായകന് തന്നെ ബലാത്സംഗം ചെയ്തുവെന്നും തുടര്‍ന്ന് താന്‍ ഗര്‍ഭിണിയായെന്നുമാണ് താരം ആപ്പിള്‍ ടിവി പ്ലസിന്റെ സിരീസായ 'ദി മി യു കാണ്ട് സീ'യില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ആ സംഭവം ഇപ്പോഴും തന്നെ വേട്ടയാടുന്നുണ്ടെന്നും ലേഡി ഗാഗ പറഞ്ഞു.
'എനിക്കന്ന് 19 വയസായിരുന്നു. സംഗീത ലോകത്ത് പ്രവര്‍ത്തിച്ച് വരുന്ന സമയം. തുണി അഴിക്കാനാണ് ഒരു നിര്‍മാതാവ് എന്നോട് ആവശ്യപ്പെട്ടത്. പറ്റില്ലെന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്നും പോയി. അവരെന്നോട് പറഞ്ഞു എന്റെ സംഗീതം നശിപ്പിക്കുമെന്ന്.... വീണ്ടും വീണ്ടും അവര്‍ ഇതെന്നോട് ആവശ്യപ്പെട്ടുക്കൊണ്ടിരുന്നു. ഞാന്‍ ആകെ മരവിച്ച അവസ്ഥയിലായിരുന്നു. എനിക്കൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല. ആ വ്യക്തിയെ ഒരിക്കല്‍ കൂടി കാണാന്‍ പോലും താന്‍ ഇഷ്ടപ്പെടുന്നില്ല. ഗര്‍ഭിണിയായ എന്ന ആ നിര്‍മാതാവ് എന്റെ മാതാപിതാക്കളുടെ അടുത്ത് ഉപേക്ഷിച്ച് പോയി. മാസങ്ങളോളം താന്‍ സ്റ്റുഡിയോയില്‍ അടച്ചിരുന്നു. ഈ സംഭവമുണ്ടായി വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മാനസികമായി തകര്‍ന്നുപോകുന്ന അവസ്ഥയിലേക്ക് എത്തിയത്. തുടര്‍ന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചു അവിടെ നിന്നാണ് തനിക്ക് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോര്‍ഡറാണെന്ന് തിരിച്ചറിയുന്നത്. തന്റെ മാനസിക നില തകര്‍ന്നു വര്‍ഷങ്ങളോളം താന്‍ പഴയ ആ പെണ്‍കുട്ടിയായിരുന്നില്ല...' നിറകണ്ണുകളോടെ ഗാഗ പറഞ്ഞു.
എന്നാല്‍ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയ വ്യക്തിയുടെ പേര് ലേഡി ഗാഗ വെളിപ്പെടുത്തിയിട്ടില്ല. സഹാനുഭൂതി പിടിച്ചുപറ്റാനല്ല ഇപ്പോള്‍ തുറന്നുപറച്ചില്‍ നടത്തിയതെന്നും മറ്റുള്ളവരില്‍ സഹാനുഭൂതിയുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഗാഗ പറയുന്നു.
Also read: പ്രണയ ജോഡികളായി ധനുഷും ഐശ്വര്യ ലക്ഷ്മിയും, മനസ് കീഴടക്കി 'നേത്ത്' വീഡിയോ ഗാനം