മിഥുൻ മാനുവലിന്‍റെ സംവിധാനത്തിൽ തിയേറ്ററിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന അഞ്ചാം പാതിരയുടെ റിലീസ് ദിവസം ചാക്കോച്ചനൊപ്പം എത്തിയത് ഒരു പ്രത്യേക അതിഥിയായിരുന്നു. അതിഥി ജീവിതത്തിൽ ആദ്യമായി കാണുന്ന ചലച്ചിത്രം കൂടിയായിരുന്നു അത്. തിയേറ്ററിലെ സീറ്റിൽ കാലും നീട്ടിയിരുന്ന് അഞ്ചാം പാതിര ആസ്വദിച്ച് കാണുന്നത് മറ്റാരുമല്ല, കുഞ്ചാക്കോ ബോബന്‍റെയും പ്രിയയുടെയും മകൻ ഇസഹാഖാണ്. ചിത്രം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ആരാധകരും ഇസഹാക്കിനോടുള്ള സ്‌നേഹം പോസ്റ്റിന് മറുപടിയായി നൽകി.
- " class="align-text-top noRightClick twitterSection" data="">
ഇസക്കൊപ്പമുള്ള താരത്തിന്‍റെ എല്ലാ ചിത്രങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. നീണ്ട കാത്തിരിപ്പിന് ശേഷം താരത്തിന്‍റെ ജീവിതത്തിലേക്ക് കടന്നു വന്ന ഇസയുടെ ജനനമാണ് വൈറസ്, അഞ്ചാം പാതിര സിനിമകളുടെ വിജയത്തിന് പിന്നിലെന്നും ചാക്കോച്ചൻ ഫേസ്ബുക്കിൽ ഷെയർ ചെയ്‌ത ചിത്രത്തിന് ആരാധകർ കമന്‍റ് ചെയ്തിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
"ഇസുക്കുട്ടൻ അവന്‍റെ ജീവിതത്തിലെ ആദ്യ സിനിമ കാണാൻ അപ്പായിക്കൊപ്പം തിയേറ്ററിൽ എത്തി." അഞ്ചാം പാതിരയെ സംബന്ധിച്ചിടത്തോളം ഇത് വളരെ സ്പെഷ്യലാണെന്ന് അഞ്ചാം പാതിരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രിയും സംവിധായകൻ ശ്യാം പുഷ്കരന്‍റെ ഭാര്യയുമായ ഉണ്ണിമായ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.