"എട്ടുകാലേ പിമ്പിരിയാം അപ്പലാളേ ......'. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍ എന്നിവർ പൊലീസ് കഥാപാത്രങ്ങളായി എത്തുന്ന സർവൈവൽ ത്രില്ലർ ചിത്രം നായാട്ടിലെ ലിറിക്കൽ ഗാനം പുറത്തിറങ്ങി. ചാർലിയൊരുക്കിയ മാർട്ടിൻ പ്രകാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ, മധുവന്തി നാരായൺ ആലപിച്ച ഗാനമാണ് റിലീസ് ചെയ്തത്. അൻവർ അലിയുടേതാണ് വരികൾ. വിഷ്ണു വിജയ്‌യാണ് സംഗീതം.
ചിട്ടപ്പെടുത്തലിലും വരികളിലും ആലാപനത്തിലും പാട്ട് മികവുറ്റതാണെന്നാണ് പ്രതികരണങ്ങള്‍. ജോജു ജോർജ്ജിന്‍റെ ജോസഫ് എന്ന ചിത്രത്തിന്‍റെ രചയിതാവ് ഷാഹി കബീറാണ് നായാട്ടിന്‍റെ തിരക്കഥയെഴുതിയിരിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ എന്നിവർ ചേർന്ന് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഈ മാസം എട്ടിനാണ്. രഞ്ജിത്തും മാര്‍ട്ടിന്‍ പ്രക്കാട്ടും പി.എം ശശിധരനും ചേർന്നാണ് നിര്‍മാണം.