ETV Bharat / sitara

വേദനകള്‍ ഒരുപാട് അനുഭവിച്ചു; തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍

നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നുവന്നതിന്‍റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും

വേദനകള്‍ ഒരുപാട് അനുഭവിച്ചു; തുറന്നുപറഞ്ഞ് കുഞ്ചാക്കോ ബോബന്‍
author img

By

Published : Jul 7, 2019, 12:04 PM IST

കുട്ടികളുണ്ടാകാത്തതിനേക്കാള്‍ തീരാവേദനയാണ് അതിനെക്കുറിച്ച്‌ ചുറ്റമുള്ളവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ സമ്മാനിച്ചിരുന്നതെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കടന്നുവന്നതിന്‍റെ സന്തോഷത്തിലാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. കുഞ്ഞുങ്ങള്‍ ഉണ്ടാക്കാത്തതും അതിനെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചോദ്യങ്ങളും നല്‍കിയ വേദനകള്‍ ഒരുപാട് അനുഭവിച്ചുവെന്ന് താരം പറയുന്നു. ഈ കാലങ്ങളില്‍ എല്ലാവരേയും പോലെ തന്നെ വലിയ മാനസിക വിഷമത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് പറയുന്നു ചാക്കോച്ചന്‍. അതിനെ പല വഴികളിലൂടെയും അതിജീവിക്കുകയായിരുന്നുവെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം കൂട്ടിച്ചേര്‍ത്തു.

'ഭീകരമായ അസുഖം കാന്‍സറൊന്നുമല്ല ഡിപ്രഷനാണെന്ന് തോന്നിയിട്ടുണ്ട്. പലരും ആ അവസ്ഥയിലൂടെ കടന്നുപോകും. എന്നാല്‍ ഒരു പോയിന്‍റ് ഉണ്ട്. അവിടെ എത്തുമ്പോള്‍ ചിലര്‍ ഡിപ്രഷന്‍ മറികടക്കാനുള്ള വഴി സ്വയം കണ്ടെത്തും. മറ്റു ചിലര്‍ അതില്‍ വീണുപോകും. കുഞ്ഞിനായുള്ള കാത്തിരിപ്പിനിടെ ‌റിസല്‍റ്റ് നെഗറ്റീവ് ആകുമ്പോള്‍ ഞങ്ങളും മാനസിക സംഘര്‍ഷത്തില്‍ വീണ് പോയിട്ടുണ്ട്. ഒടുവില്‍ അതില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി സ്വയം കണ്ടെത്തി. ഡിപ്രഷന്‍ വരുമ്പോള്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ഡാന്‍സ്, പാട്ട്, സ്പോര്‍ട്സ്, വ്യായാമം എന്നിവ ഡിപ്രഷന്‍ കുറയ്ക്കാനുള്ള നല്ല വഴിയായി തോന്നി. ബാറ്റ്മിന്‍റണ്‍ കളി ഉഷാറാക്കിയെന്നും' ചാക്കോച്ചന്‍ കൂട്ടിച്ചേര്‍ത്തു.

Intro:Body:

entertainment

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.