കുഞ്ചാക്കോ ബോബനും ജോജു ജോർജും നിമിഷ സജയനും പ്രധാനവേഷങ്ങളിലെത്തിയ മാർട്ടിൻ പ്രക്കാട്ട് ചിത്രമാണ് നായാട്ട്. തിയേറ്ററുകളിലെ വിജയത്തിന് ശേഷം മലയാള ചിത്രം ഒടിടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ലിക്സിലൂടെ ഉടൻ റിലീസിനൊരുങ്ങുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചത്. എന്നാൽ, ഈ മാസം ഒമ്പതിന് തന്നെ നായാട്ട് നെറ്റ്‌ഫ്ലിക്സിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നെറ്റ്‌ഫ്ലിക്സിന് പുറമെ സിംപ്ലി സൗത്ത് എന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിലും സിനിമ റിലീസിനെത്തും.
" class="align-text-top noRightClick twitterSection" data="
">
ഏപ്രിൽ എട്ടിനായിരുന്നു മലയാള ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ചാർലി ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതനായ സംവിധായകനാണ് മാർട്ടിൻ പ്രകാട്ട്. ജോസഫ് സിനിമയുടെ തിരക്കഥ എഴുതിയ ഷാഹി കബീറാണ് നായാട്ടിന്‍റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹകൻ.
പ്രശസ്ത റാപ്പർ വേടന്‍റെ ഗാനവും നായാട്ടിനെ കൂടുതൽ ശ്രദ്ധേയമാക്കിയിരുന്നു. മഹേഷ് നാരായണനും രാജേഷ് രാജേന്ദ്രനുമാണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ടും രഞ്ജിത്തും പി.എം ശശിധരനും ചേർന്നാണ് നായാട്ട് നിർമിച്ചിരിക്കുന്നത്. ഈ മാസം ഒമ്പതിന് കുഞ്ചാക്കോ ബോബൻ- നയൻതാര ജോഡിയിൽ ഒരുക്കിയ നിഴൽ എന്ന ത്രില്ലർ ചിത്രവും സിംപ്ലി സൗത്തിൽ പ്രദർശനത്തിനെത്തുന്നുണ്ട്.