മലയാള യുവസംവിധായകരിൽ പ്രശസ്‌തനായ മഹേഷ് നാരായണൻ 'ടേക്ക് ഓഫ്' എന്ന ചിത്രത്തിന് ശേഷം വീണ്ടും കുഞ്ചാക്കോ ബോബനുമായി ഒന്നിക്കുന്നു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന മലയാളചിത്രത്തിന്‍റെ പേര് 'അറിയിപ്പ്' എന്നാണ്. സിനിമയുടെ എഡിറ്റിങ് നിർവഹിക്കുന്നതും മഹേഷ് നാരായണൻ തന്നെയാണ്. കൂടാതെ, തിരക്കഥയിലും മഹേഷ് നാരായണൻ ഭാഗമാകുന്നു.
- " class="align-text-top noRightClick twitterSection" data="">
കൊച്ചവ്വ പൗലോ അയ്യപ്പ കോയ്‌ലോ എന്ന ചിത്രത്തിന് ശേഷം ചാക്കോച്ചന്‍റെ ഉദയ പിക്‌ചേഴ്‌സാണ് അറിയിപ്പ് നിർമിക്കുന്നത്. മഹേഷ് നാരായണനും ഷെബിൻ ബക്കറും സഹനിർമാതാക്കളാകുന്നു.
Also Read: ഉദയയുടെ മടങ്ങിവരവിൽ രണ്ടാമതെത്തുന്നത് 'അറിയിപ്പ്'
സിനിമയുടെ പ്രീ- പ്രൊഡക്ഷൻ ജോലികള്‍ ആരംഭിച്ചുവെന്ന് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫഹദ് ഫാസിലിനെ നായകനാക്കി ബിഗ് കാൻവാസിൽ നിർമിച്ച മാലിക് ആയിരുന്നു മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.