മിമിക്രി താരമായി തുടങ്ങി പിന്നീട് സ്റ്റാന്‍ഡ് അപ് കൊമേഡിയനായും അവതാരകനായും മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച രമേഷ് പിഷാരടിയുടെ ജന്മദിനമാണിന്ന്. സിനിമയിൽ ഹാസ്യ വേഷങ്ങളിലും നായകനായും നെഗറ്റീവ് കഥാപാത്രങ്ങളിലും താരം തിളങ്ങി. പഞ്ചവർണതത്ത, ഗാനഗന്ധർവ്വൻ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായും രമേഷ് പിഷാരടി പേരെടുത്തുകഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
ഇന്ന് രമേഷ് പിഷാരടിക്ക് പിറന്നാൾ ആശംസ അറിയിച്ച് സിനിമാമേഖലയിൽ നിന്നും നിരവധിപേരാണ് പോസ്റ്റുകൾ പങ്കുവച്ചത്. കൂട്ടത്തിൽ പിഷാരടിക്ക് ലഭിച്ച ഗംഭീര ആശംസ കുഞ്ചാക്കോ ബോബന്‍റെ ഭാര്യ പ്രിയയിൽ നിന്നുമാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളിനൊരുക്കിയ കേക്ക് പോലെ വളരെ വ്യത്യസ്‌തമായ ഒരു കേക്കാണ് രമേഷ് പിഷാരടിക്കും പ്രിയ സമ്മാനിച്ചത്.
Also Read: മോണ്‍സണിന്‍റെ കാറുകളില്‍ കരീന കപ്പൂറിന്‍റെ പേരിലുള്ള കാറും
തന്‍റെ അടുത്ത സുഹൃത്ത് ചാക്കോച്ചന്‍റെ പ്രിയതമ കൊടുത്തയച്ച കേക്കിന്‍റെ ചിത്രം പിഷാരടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. കേക്ക് അതിമനോഹരമായതിനാൽ മുറിക്കാനും തിന്നാനും മനസു വരുന്നില്ലെന്നാണ് രമേഷ് പിഷാരടി കുറിച്ചത്.
ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവരെ മുഖ്യ കഥാപാത്രമാക്കിയുള്ള രമേഷ് പിഷാരടിയുടെ ആദ്യ സംവിധാന ചിത്രം പഞ്ചവര്‍ണതത്തയെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് പിറന്നാൾ കേക്ക്. 'ഞങ്ങളുടെ പിഷു, പ്രകൃതി ഇടപെടും,' എന്നും കേക്കിനൊപ്പം എഴുതിയിട്ടുണ്ട്.