കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ഓമന കണ്മണി ഇസഹാക്ക് കുഞ്ചാക്കോ ബോബന് ഒന്നാംപിറന്നാള്‍ ആഘോഷിക്കുകയാണ്. 14 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചനും പ്രിയക്കും ഇസഹാക്ക് ജനിക്കുന്നത്. ഇസയുടെ കുഞ്ഞ് വിശേഷങ്ങളും കുസൃതികളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങള്‍ വഴി ആരാധകരോട് പങ്കുവെക്കാറുമുണ്ട്. 2005 ഏപ്രില്‍ രണ്ടിനായിരുന്നു ഇവര്‍ വിവാഹിതരായത്. മകന് എത്തിയ ശേഷം തങ്ങളുടെ ജീവിതം ഒരുപാട് മാറിയെന്ന് ചാക്കോച്ചനും പ്രിയയും പറഞ്ഞിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
കുഞ്ഞിന്റെ പിറന്നാള്‍ വളരെ ആഘോഷമാക്കും താരങ്ങളെന്നാണ് ആരാധകര്‍ കരുതിയിരുന്നത്... എന്നാല്‍ ലോക്ക് ഡൗണ്‍ ആയതിനാല്‍ അതിന് കഴിയാത്ത സാഹചര്യത്തിലാണ് ചാക്കോച്ചനും പ്രിയയും. ഇസയുടെ പിറന്നാള്‍ ആഘോഷത്തെ പറ്റിയുള്ള വിവരങ്ങള്‍ ഒന്നും തന്നെ ദമ്പതികള്‍ പുറത്തുവിട്ടിട്ടില്ല. എല്ലാവരും ഇസയുടെ പിറന്നാള്‍ വിശേഷങ്ങള്‍ അറിയുവാനുള്ള ആകാംഷയിലാണ്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
ഒന്നാം പിറന്നാളുകാരന് ആശംസ അറിയിച്ച് സിനിമാതാരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. ഇസയുടെ ചിത്രങ്ങള്‍ ചേര്‍ത്തൊരുക്കിയ വീഡിയോകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. പേളി മാണി, ഉണ്ണിമായ തുടങ്ങിയവരും ഇസക്കുട്ടന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.