മലയാള സിനിമയിലെ പ്രശസ്‌ത നിർമാതാവും സംവിധായകനുമായിരുന്നു ബോബൻ കുഞ്ചാക്കോ. മലയാളത്തിന്‍റെ പ്രിയനടൻ കുഞ്ചാക്കോ ബോബന്‍റെ പിതാവായ ബോബൻ കുഞ്ചാക്കോയുടെയും ഭാര്യ മോളിയുടെയും വിവാഹ വാർഷിക ദിനമാണിന്ന്. തന്‍റെ മാതാപിതാക്കളുടെ വിശേഷദിവസത്തിൽ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചൻ ഓർമ പുതുക്കുന്നത്. “അപ്പനും അമ്മയും.. ബോബനും മോളിയും.. 45 വർഷങ്ങൾക്ക് മുൻപ് ഈ ദിവസം,” അച്ഛൻ ബോബൻ കുഞ്ചാക്കോയുടെയും അമ്മ മോളിയുടെയും ചിത്രം താരം പോസ്റ്റ് ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="
">
പേരിന്‍റെ ചുരുക്കെഴുത്താണെങ്കിലും പ്രശസ്‌ത ഹാസ്യചിത്രകഥ ബോബനും മോളിയെയും അനുസ്‌മരിപ്പിക്കുന്ന ക്യാപ്‌ഷൻ നൽകി കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ഓർമചിത്രത്തെ സമൂഹമാധ്യമങ്ങളും ഏറ്റെടുത്തു.