മായാനദിയിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് എത്തുകയും പിന്നീട് തമിഴ് അടക്കമുള്ള മറ്റ് ഭാഷകളില്‍ അഭിനയിച്ച് ശ്രദ്ധനേടുകയും ചെയ്‌ത യുവനടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. കുമാരി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഇതുവരെ സിനിമാസ്വാദകര്‍ കണ്ടിട്ടില്ലാത്ത രൂപത്തിലും ഭാവത്തിലുമാണ് ഐശ്വര്യ ലക്ഷ്മി മോഷന്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയുടുത്ത് നാട്ടിന്‍പുറത്തുകാരിയുടെ ലുക്കില്‍ റാന്തല്‍ ഏന്തി എന്തോ അന്വേഷിച്ച് കാടിനുള്ളിലൂടെ സഞ്ചരിക്കുന്ന ഐശ്വര്യലക്ഷ്മിയാണ് പോസ്റ്ററിലുള്ളത്. കൂടാതെ സര്‍പ്പകാവും മറ്റും കാണാം. ഏറെ ദുരൂഹതകള്‍ നിറച്ചാണ് മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.
രണം എന്ന പൃഥ്വിരാജ് ചിത്രമൊരുക്കിയ നിര്‍മ്മല്‍ സഹദേവാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്. ദി ഫ്രഷ് ലൈം സോഡാസിന്‍റെ ബാനറില്‍ നിര്‍മ്മല്‍ സഹദേവ്, ജിജു ജോണ്‍, ജേക്‌സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മിക്കുന്നു. ജേക്ക്‌സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗഹണം ജിഗ്മെ ടെന്‍സിങാണ്. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ജയന്‍ നമ്പ്യാരാണ് കുമാരിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ഐശ്വര്യ ലക്ഷ്മിയുടെ കൂട്ടുകാരിയും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യര്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്നു. ഹാരിസ് ദേശമാണ് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
- " class="align-text-top noRightClick twitterSection" data="">
ടൊവിനോ തോമസിന്‍റെ കാണെ കാണെ എന്ന ചിത്രത്തിലാണ് നിലവില്‍ ഐശ്വര്യ ലക്ഷ്മി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉയരെ സംവിധായകന്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മായാനദിക്ക് ശേഷം ടൊവിനോയും ഐശ്വര്യയും ഒന്നിക്കുന്ന സിനിമ കൂടിയാണ് കാണെക്കാണെ.