ETV Bharat / sitara

'തന്‍റെ ജന്മദിനം ആഘോഷിക്കേണ്ടെന്ന്' ഫാന്‍സിന് നിര്‍ദേശം നല്‍കി രാം ചരണ്‍ തേജ - Telugu actor Ram Charan Teja

ജൂനിയര്‍ എന്‍ടിആറുമായി ചേര്‍ന്ന് കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയും നടന്‍ രാം ചരണ്‍ തേജ പങ്കുവെച്ചിട്ടുണ്ട്

Telugu actor Ram Charan Teja asks fans to avoid his birthday celebrations  kovid 19; Telugu actor Ram Charan Teja asks fans to avoid his birthday celebrations  'തന്‍റെ ജന്മദിനം ആഘോഷിക്കേണ്ടെന്ന്' ഫാന്‍സിന് നിര്‍ദേശം നല്‍കി രാം ചരണ്‍ തേജ  രാം ചരണ്‍ തേജ  ജൂനിയര്‍ എന്‍ടിആര്‍  Telugu actor Ram Charan Teja  Ram Charan Teja fans
'തന്‍റെ ജന്മദിനം ആഘോഷിക്കേണ്ടെന്ന്' ഫാന്‍സിന് നിര്‍ദേശം നല്‍കി രാം ചരണ്‍ തേജ
author img

By

Published : Mar 18, 2020, 6:21 PM IST

രാജ്യം കൊവിഡ് 19 ഭീതിയില്‍ കഴിയുന്ന സാഹചര്യത്തില്‍ തന്‍റെ ജന്മദിന ആഘോഷങ്ങള്‍ ഒഴിവാക്കണമെന്ന് ആരാധകരോട് ആവശ്യപ്പെട്ടിരിക്കുകയാണ് തെലുങ്ക് യുവതാരം രാം ചരണ്‍ തേജ. കേക്ക് കട്ടിങ് വേണ്ട, ആഘോഷങ്ങള്‍ ഒഴിവാക്കണം, കൂട്ടംകൂടി നില്‍ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ താരം സമൂഹ്യമാധ്യമങ്ങള്‍ വഴി അറിയിച്ചു.

'നമ്മള്‍ അസാധാരണമായ ഒരു അവസ്ഥയിലാണ് ഇപ്പോഴുള്ളത്. അതിനാല്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണം. ഈ വര്‍ഷം എന്‍റെ ജന്മദിനം ആഘോഷിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുകയാണെങ്കില്‍ അതായിരിക്കും എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ജന്മദിന സമ്മാനം' ഇതായിരുന്നു കുറിപ്പ്.

  • " class="align-text-top noRightClick twitterSection" data="">

കൂടാതെ ജൂനിയര്‍ എന്‍ടിആറുമായി ചേര്‍ന്ന് കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ജാഗ്രത നിര്‍ദേശങ്ങള്‍ നല്‍കുന്ന വീഡിയോയും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രിയ താരത്തിന്‍റെ നിര്‍ദേശങ്ങള്‍ ഇരുംകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.