ETV Bharat / sitara

കൊവിഡ് 19, മലയാള സിനിമയുടെ നഷ്ടം മുന്നൂറ് കോടിയിലേറെ - സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍

റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമകളുടെ എല്ലാം റിലീസിങ് തീയതി മാറ്റിയതിനാല്‍ സിനിമ മേഖലക്ക് 300 കോടിയിലധികം നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു

Kovid 19, loss of Malayalam cinema Rs 300 crore  കൊവിഡ് 19, മലയാള സിനിമയുടെ നഷ്ടം മുന്നൂറ് കോടിയിലേറെ  കൊവിഡ് 19  loss of Malayalam cinema Rs 300 crore  Malayalam cinema Rs 300 crore  സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍  സിനിമ റിലീസ്
കൊവിഡ് 19, മലയാള സിനിമയുടെ നഷ്ടം മുന്നൂറ് കോടിയിലേറെ
author img

By

Published : Mar 19, 2020, 10:22 PM IST

കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ തിയേറ്ററുകളെല്ലാം ഈ മാസം 31 വരെ അടച്ചിടാനാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരുന്ന സിനിമകള്‍ ഷൂട്ടിങും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലയാള സിനിമക്ക് കനത്ത നഷ്ടമാണ് ഉണ്ടാകുന്നതെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമകളുടെ എല്ലാം റിലീസിങ് തീയതി മാറ്റിയതിനാല്‍ സിനിമ മേഖലക്ക് 300 കോടിയിലധികം നഷ്ടമാണ് ഉണ്ടാക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

മമ്മൂട്ടി നായകനായ സന്തോഷ് വിശ്വനാഥ് ചിത്രം വണ്‍, ആസിഫ് അലിയുടെ കുഞ്ഞേല്‍ദോ, മോഹന്‍ലാല്‍ നായകനായി എത്തുന്ന പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ഫഹദ് ഫാസില്‍ നായകനായ മഹേഷ് നാരായണന്‍ ചിത്രം മാലിക്, ടൊവിനോ തോമസിന്‍റെ കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ, ഇന്ദ്രജിത്ത് നായകനായ ചിത്രം ഹലാല്‍ ലൗ സ്റ്റോറി, കുഞ്ചാക്കോ ബോബന്‍റെ മോഹന്‍ കുമാര്‍ ഫാന്‍സ്, ദിലീപിന്‍റെ കേശു ഈ വീടിന്‍റെ നാഥന്‍ എന്നിവയെല്ലാമാണ് മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളിലായി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രങ്ങള്‍. ഈ സാഹചര്യത്തില്‍ ചിത്രങ്ങളെല്ലാം ഈദ് റിലീസായി പുറത്തുവരികയും ഈദ് റിലീസിന് നിശ്ചയിച്ചിരുന്ന ചിത്രങ്ങള്‍ ഓണം റിലീസായി എത്തിക്കുകയുമാകും ചെയ്യുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.