ETV Bharat / sitara

കൊച്ചി ബ്ലാക് മെയിൽ കേസ്; നടി ഷംനാ കാസിമിന്‍റെ മൊഴി രേഖപ്പെടുത്തി

ഷംനാ കാസിം കേരളത്തിന് പുറത്ത് നിന്നും എത്തി ക്വാറന്‍റൈനിൽ കഴിയുന്നതിനാൽ ഓൺലൈനായാണ് മൊഴി രേഖപ്പെടുത്തിയത്. പ്രതികളുടെ തെളിവെടുപ്പും ഓൺലൈനായാണ് നടത്തിയത്.

എറണാകുളം  ബ്ലാക്ക് മെയിൽ കേസ്  കൊച്ചി ബ്ലാക്ക് മെയിൽ കേസ്  നടി ഷംനാ കാസിമിന്‍റെ മൊഴി  ഓൺലൈൻ മൊഴി  Kochi blackmail case  ernakulam  Shamna Kasim's statement  actress black mail case  online statement
നടി ഷംനാ കാസിമിന്‍റെ മൊഴി
author img

By

Published : Jun 30, 2020, 2:21 PM IST

എറണാകുളം: കൊച്ചി ബ്ലാക് മെയിൽ കേസിൽ നടി ഷംനാ കാസിമിന്‍റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം ഓൺലൈനായാണ് മൊഴി രേഖപ്പെടുത്തിയത്. നടി കേരളത്തിന് പുറത്ത് നിന്നും എത്തി ക്വാറന്‍റൈനിൽ കഴിയുന്നതിനാലാണ് ഓൺലൈനായി മൊഴി എടുത്തത്. പ്രതികളുടെ തെളിവെടുപ്പും ഓൺലൈനായി നടത്തി. പ്രതികളായ റഫീഖും ഹാരിസും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്‌തതെന്നാണ് പൊലീസ് നൽകുന്ന വിവരം. യുവതികളിൽ നിന്നും സംഘം തട്ടിയെടുത്ത സ്വർണ്ണത്തിൽ എട്ടു പവൻ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സ്വർണ്ണ കടത്ത് എന്നത് കെട്ടുകഥ മാത്രമാണെന്നും പണം തട്ടുക മാത്രമാണ് സംഘത്തിൻ്റെ ഉദ്ദേശ്യമെന്നുമാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ.

പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഈ കേസിൽ ആദ്യം അറസ്റ്റിലായ റഫീഖ്, ശരത്, രമേശ്, അഷറഫ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. അതേ സമയം, മുഖ്യപ്രതികളായ ഹാരിസ്, ഷരീഫ് എന്നിവർ പൊലീസ് കസ്റ്റഡിയിലാണുള്ളത്. പിടികൂടാനുള്ള മൂന്ന് പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ, ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരുമായി പ്രതികൾ ബന്ധപ്പെട്ടിരുന്നു. ഇവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.