ഹോളിവുഡ് സെലിബ്രിറ്റി കപ്പിള്‍ എന്ന പേരില്‍ പ്രശസ്തരായ മോഡല്‍ കിം കര്‍ദാഷ്യാനും ഭര്‍ത്താവ് കെയ്നെ വെസ്റ്റും വിവാഹ മോചനത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2014ല്‍ വിവാഹിതരായ ഇരുവരും ആറ് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനാണ് അവസാനം കുറിക്കുന്നത്. ഇരുവര്‍ക്കും നാല് മക്കളുണ്ട്. നാളുകളായി ഇരുവരും അകന്ന് കഴിയുകയാണ്.
കര്‍ദാഷ്യാന്റെ മൂന്നാം വിവാഹമോചനമാണിത്. സംഗീത സംവിധായകന് ഡാമന്‍ തോമസുമായി പത്തൊമ്പതാം വയസിലായിരുന്നു ആദ്യ വിവാഹം. 2003ല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2011ല്‍ ബാസ്കറ്റ് ബോള്‍ താരം ക്രിസ് ഹംഫ്രിസിയെ വിവാഹം ചെയ്തു. വിവാഹ ജീവിതം 72 ദിവസം മാത്രമേ നീണ്ടുള്ളൂ. കിം ഹംഫ്രിസിനെ പ്രശസ്തിക്ക് വേണ്ടിയാണ് കര്‍ദാഷ്യാന്‍ വിവാഹം ചെയ്തതെന്ന് അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 1.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ഇപ്പോള്‍ കെയ്നിനും കര്ദാഷ്യാനുമുള്ളത്. കിമ്മിന്റെ മാത്രം ആസ്തി 350 ബില്യണ്‍ ഡോളറാണ്.