ETV Bharat / sitara

കണ്ടാൽ മാലാഖയെ പോലെയും, സ്വഭാവം ഡൊണാൾഡ് ട്രംപിന്‍റെയും: 'കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്' ട്രെയിലറെത്തി - ഇന്ത്യ ജാർവിസ്

ജിയോ ബേബി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സിൽ ടൊവിനോ തോമസും ഇന്ത്യ ജാർവിസുമാണ് മുഖ്യവേഷത്തിലെത്തുന്നത്.

kilometers and kilometers  Kilometers And Kilometers trailer  tovino thomas  india jarvis  joju george  basil joseph  jeo baby  കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്  ജിയോ ബേബി  ടൊവിനോ തോമസ്  ഇന്ത്യ ജാർവിസ്  സൂരജ് എസ്. കുറുപ്പ്
കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്
author img

By

Published : Mar 7, 2020, 8:15 PM IST

"കണ്ടാൽ മാലാഖയെ പോലെയാണെങ്കിലും സ്വഭാവം ഡൊണാൾഡ് ട്രംപിന്‍റെയാ..." ടൊവിനോ തോമസിന്‍റെ പുതിയ ചിത്രം 'കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സി'ന്‍റെ ട്രെയിലർ പുറത്തിറക്കി. ജിയോ ബേബി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന റോഡ് മൂവിയിൽ ഇന്ത്യ സന്ദർശിക്കാനെത്തുന്ന അമേരിക്കൻ വനിതയുടെയും അവർക്കൊപ്പം യാത്ര ചെയ്യുന്ന മലയാളി യുവാവിന്‍റെയും കഥയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിദേശി വനിതയായി എത്തുന്നത് ഇന്ത്യ ജാർവിസ് ആണ്. ജോജു ജോർജ്ജ്, ബേസിൽ ജോസഫ് എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

വിനായക് ശശികുമാറിന്‍റെ വരികൾക്ക് സൂരജ് എസ്. കുറുപ്പ് ഈണം പകരുന്നു. സുഷിന്‍ ശ്യാമാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്‍റെയും ബാനറിൽ ചിത്രത്തിന്‍റെ നായകൻ ടൊവിനോയും റംഷി അഹമ്മദ്, ആന്‍റോ ജോസഫ്, സിനു സിദ്ധാര്‍ത്ഥ് എന്നിവരും ചേർന്നാണ് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ് നിർമിക്കുന്നത്. ഈ മാസം 12ന് ചിത്രം തിയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.