തെന്നിന്ത്യന്‍ താരം കിച്ചാ സുദീപ് നായകനാകുന്ന ഏറ്റവും പുതിയ സിനിമ വിക്രാന്ത് റോണയുടെ ടൈറ്റില്‍ ലോഗോയും ആദ്യ സ്‌നിക്ക് പീക്ക് വീഡിയോയും ജനുവരി 31ന് ബുര്‍ജ് ഖലീഫയില്‍ റിലീസ് ചെയ്യും. ലോകത്തിലാദ്യമായാണ് ഒരു സിനിമയുടെ ടൈറ്റില്‍ ലോഗോ റിലീസും സ്നീക് പീക്ക് വീഡിയോ റിലീസും ബുര്‍ജ് ഖലീഫയിലെ പടുകൂറ്റന്‍ ചുമരില്‍ നടക്കാന്‍ പോകുന്നത്. സിനിമയുടെ സംവിധായകന്‍ അനൂപ് ബന്തരിയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്.
- — Anup Bhandari (@anupsbhandari) January 21, 2021 " class="align-text-top noRightClick twitterSection" data="
— Anup Bhandari (@anupsbhandari) January 21, 2021
">— Anup Bhandari (@anupsbhandari) January 21, 2021
ആദ്യം ഫാന്‍റം എന്നാണ് സിനിമയ്‌ക്ക് പേരിട്ടിരുന്നത്. പിന്നീടത് വിക്രാന്ത് റോണയാക്കി മാറ്റുകയായിരുന്നു. ടൈറ്റില്‍ പ്രകാശന ചടങ്ങ് ലൈവായി ലോകത്തെമ്പാടും എത്തിക്കാനും അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. താന്‍ വളരെ അധികം സന്തോഷത്തോടെയാണ് വിക്രാന്ത് റോണയില്‍ അഭിനയിക്കുന്നതെന്ന് നേരത്തെ കിച്ചാ സുദീപ് പറഞ്ഞിരുന്നു. അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു കന്നട സിനിമയുടെ പേരും ഫാന്‍റം എന്ന് ആയതിനാലാണ് വിക്രാന്ത് റോണ എന്ന് ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ മാറ്റിയത്. കോട്ടിഗൊബ്ബ 3 എന്ന സിനിമയാണ് റിലീസിന് തയ്യാറെടുത്തിരിക്കുന്ന മറ്റൊരു കിച്ചാ സുദീപ് ചിത്രം.