KGF Chapter 2 trailer launch: ബ്ലോക്ക്‌ബസ്‌റ്റര്‍ ചിത്രം 'കെജിഎഫ്' ആദ്യ ഭാഗത്തിന് ശേഷം 'കെജിഎഫ്' രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. 'കെജിഎഫ് 2' റിലീസിനോടടുക്കുമ്പോള്‍ ചിത്രം വാര്‍ത്തകളിലും ഇടംപിടിക്കുകയാണ്. സിനിമയുടെ ഓരോ പുതിയ വിശേഷങ്ങള്‍ക്കായും കാത്തിരിക്കുന്ന കെജിഎഫ് പ്രേമികള്‍ക്കും യഷ് ആരാധകര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
-
There is always a thunder before the storm ⚡#KGFChapter2 Trailer on March 27th at 6:40 pm.
— Hombale Films (@hombalefilms) March 3, 2022 " class="align-text-top noRightClick twitterSection" data="
Stay Tuned: https://t.co/QxtFZcv8dy@Thenameisyash @prashanth_neel@VKiragandur @hombalefilms @HombaleGroup @duttsanjay @TandonRaveena @SrinidhiShetty7
#KGF2TrailerOnMar27 pic.twitter.com/4TBuGaaUKh
">There is always a thunder before the storm ⚡#KGFChapter2 Trailer on March 27th at 6:40 pm.
— Hombale Films (@hombalefilms) March 3, 2022
Stay Tuned: https://t.co/QxtFZcv8dy@Thenameisyash @prashanth_neel@VKiragandur @hombalefilms @HombaleGroup @duttsanjay @TandonRaveena @SrinidhiShetty7
#KGF2TrailerOnMar27 pic.twitter.com/4TBuGaaUKhThere is always a thunder before the storm ⚡#KGFChapter2 Trailer on March 27th at 6:40 pm.
— Hombale Films (@hombalefilms) March 3, 2022
Stay Tuned: https://t.co/QxtFZcv8dy@Thenameisyash @prashanth_neel@VKiragandur @hombalefilms @HombaleGroup @duttsanjay @TandonRaveena @SrinidhiShetty7
#KGF2TrailerOnMar27 pic.twitter.com/4TBuGaaUKh
Homable films announces KGF 2 trailer launch: വലിയൊരു പ്രഖ്യാപനമാണ് 'കെജിഎഫ്' അണിയറപ്രവര്‍ത്തകര്‍ നടത്തിയിരിക്കുന്നത്. 'കെജിഎഫ് 2' ട്രെയ്‌ലര്‍ ലോഞ്ചിനെ കുറിച്ചുള്ള പ്രഖ്യാപനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 27 നാണ് 'കെജിഎഫ് 2' ട്രെയ്‌ലര്‍ പുറത്തിറങ്ങുക. 'കൊടുങ്കാറ്റിന് മുമ്പ് എപ്പോഴും ഇടിമുഴക്കം ഉണ്ടാകും.. കെജിഎഫ് ചാപ്‌റ്റര്‍ 2 ട്രെയ്‌ലര്‍ മാര്‍ച്ച് 27ന് വൈകിട്ട് 6.40ന് പുറത്തിറങ്ങും.' -ഹോമബിള്‍ ഫിലിംസ് ട്വീറ്റ് ചെയ്‌തു.
-
‘Prepping up 🔥#KGFChapter2 #KGF2onApr14 pic.twitter.com/2Qqj2LAFnx
— Hombale Films (@hombalefilms) March 1, 2022 " class="align-text-top noRightClick twitterSection" data="
">‘Prepping up 🔥#KGFChapter2 #KGF2onApr14 pic.twitter.com/2Qqj2LAFnx
— Hombale Films (@hombalefilms) March 1, 2022‘Prepping up 🔥#KGFChapter2 #KGF2onApr14 pic.twitter.com/2Qqj2LAFnx
— Hombale Films (@hombalefilms) March 1, 2022
ആരാധകരുടെ ആവേശം കണക്കിലെടുത്ത് ഉടന്‍ തന്നെ വലിയൊരു പ്രഖ്യാപനം നടത്തുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍മാതാക്കള്‍ വാഗ്‌ദാനം നല്‍കിയിരുന്നു. ഒടുവില്‍ അണിയറപ്രവര്‍ത്തകര്‍ ആ വാഗ്‌ദാനം പാലിച്ചിരിക്കുകയാണ്.
KGF posters displayed in theatres: അതേസമയം 'കെജിഎഫ് 2' റിലീസിനായുള്ള ഒരുക്കങ്ങളും അണിയറപ്രവര്‍ത്തകര്‍ ആരംഭിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 'കെജിഎഫ് 2' പോസ്‌റ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്‌റ്റാന്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി. തിയേറ്ററുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന 'കെജിഎഫ് 2' സ്‌റ്റാന്‍ഡുകളുടെ ചിത്രങ്ങള്‍ ഹോമബിള്‍ ഫിലിംസ് തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിട്ടുണ്ട്.
KGF Chapter 2 release: ഏപ്രില്‍ 14നാണ് 'കെജിഎഫ് 2' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ചിത്രം റിലീസിനെത്തും. 2018 ഡിസംബര്‍ 21നാണ് 'കെജിഎഫ്' ആദ്യ ഭാഗം പുറത്തിറങ്ങിയത്.
KGF Chapter 2 stars: പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തില്‍ യഷും ശ്രീനിധി ഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. രവീണ ടണ്ടന്‍, സഞ്ജയ് ദത്ത്, മാളവിക അവിനാഷ്, റാവു രമേഷ്, ഈശ്വരി റാവു എന്നിവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട്.