ഒരു സിനിമക്കായുള്ള കാത്തിരിപ്പിനോളമാണ് 'കെജിഎഫ് ചാപ്റ്റർ 2' ടീസറിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്നത്. കൊവിഡ് കാരണം രണ്ടു തവണ റിലീസ് നീട്ടിയ ബഹുഭാഷാ ചിത്രം ഈ വർഷമാദ്യം തന്നെ പ്രദർശനത്തിന് എത്തുമെന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.
ജനുവരി എട്ടിന് രാവിലെ 10.08ന് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച കെജിഎഫ് രണ്ടാം ഭാഗത്തിന്‍റെ ടീസർ ലീക്കായതിനെ തുടർന്ന് തലേന്ന് രാത്രി ടീസർ റിലീസ് ചെയ്യുകയായിരുന്നു. നായകൻ യഷിന്‍റെ ജൻമദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ടീസർ പ്രതീക്ഷിച്ചതു പോലെ റെക്കോഡ് നേട്ടവും സ്വന്തമാക്കി.
-
Thank you.. 🙏 pic.twitter.com/XpHChGiCVD
— Yash (@TheNameIsYash) January 9, 2021 " class="align-text-top noRightClick twitterSection" data="
">Thank you.. 🙏 pic.twitter.com/XpHChGiCVD
— Yash (@TheNameIsYash) January 9, 2021Thank you.. 🙏 pic.twitter.com/XpHChGiCVD
— Yash (@TheNameIsYash) January 9, 2021
ടീസർ റിലീസ് ചെയ്‌ത് രണ്ട് ദിവസം പൂർത്തിയാകുന്നതിന് മുൻപ് 100 മില്യൺ കാഴ്ചക്കാരെ കെജിഎഫ് ചാപ്‌റ്റർ 2 സ്വന്തമാക്കി. കൂടാതെ യൂട്യൂബ് ട്രെന്‍റിങ്ങിലും ഒന്നാമൻ കെജിഎഫ് ടീസർ തന്നെ. യഷും സഞ്ജയ് ദത്തും പ്രധാന വേഷങ്ങളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. പ്രശാന്ത് നീലിന്‍റെ സംവിധാനത്തിൽ ഹോംബാലെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ, ഒറ്റ രാത്രികൊണ്ട് 16 ദശലക്ഷം കാഴ്ചക്കാരെയും ടീസർ സ്വന്തമാക്കിയിരുന്നു.