ETV Bharat / sitara

അധീരയായി സഞ്ജയ് ദത്ത്; കെജിഎഫ് 2 ക്യാരക്ടർ പോസ്റ്റർ പുറത്ത് - കെജിഎഫ് 2

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹോമബിൾ ഫിലിംസാണ് നിർമിക്കുന്നത്.

kgf 2  sanjay dutt  adheera  yash  അധീരയായി സഞ്ജയ് ദത്ത്  അധീര  സഞ്ജയ് ദത്ത്  കെജിഎഫ് 2  യഷ്
അധീരയായി സഞ്ജയ് ദത്ത്; കെജിഎഫ് 2 ക്യാരക്ടർ പോസ്റ്റർ പുറത്ത്
author img

By

Published : Jul 29, 2021, 11:34 AM IST

സഞ്ജയ് ദത്തിന്‍റെ പിറന്നാൾ ദിനത്തിൽ അധീരയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് കെജിഎഫ് നിർമാതാക്കൾ. ഭയാനകമായ ലുക്ക് ആണ് ക്യാരക്ടർ പോസ്റ്ററിൽ അധീരയുടേത്. സഞ്ജയ് ദത്തിന്‍റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തെ സൗത്ത് സിനിമ മേഖലയിലേക്ക് സ്വാഗതം ചെയ്യാനാണ് നിർമാതാക്കൾ ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കിയത്.

റോക്കിങ് സ്റ്റാർ യഷ് നായകനായ കെജിഎഫിന്‍റെ രണ്ടാം പതിപ്പായ കെജിഎഫ്: ചാപ്റ്റർ 2 ഈ വർഷം അണിയറ പ്രവർത്തകരും പ്രേക്ഷകരും ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന സിനിമകളിലൊന്നാണ്. ആദ്യഭാഗം മികച്ച രീതിയിൽ പ്രേക്ഷക പ്രീതി നേടിയപ്പോൾ രണ്ടാം അധ്യായം ആദ്യത്തേതിനേക്കാൾ വലുതായിരിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത്, രവീന ടണ്ടോൻ ഉൾപ്പെടെ വൻ താരനിരയാണ് വരാനിരിക്കുന്നത്. ചിത്രത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലൊന്നാണ് അധീര.

Also Read: ഹാസ്യമൊരുക്കാൻ പ്രിയദർശൻ; നവരസയിലെ സമ്മർ ഓഫ് 92 പോസ്റ്റർ

പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹോമബിൾ ഫിലിംസാണ് നിർമിക്കുന്നത്. കന്നട ഭാഷയിൽ നിർമിക്കുന്ന ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങും. ജൂലൈ 16ന് റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.