കെ.ജി ജോര്‍ജിനെതിരെ വ്യാജപ്രചരണം നടത്തുകയും വ്യക്തിപരമായി അവഹേളിക്കുകയും ചെയ്തെന്ന് ആരോപിച്ച് സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ അദ്ദേഹത്തിന്റെ കുടുംബം.
കെ.ജി ജോർജ് ദുർനടപ്പുകാരനാണെന്നും അതിനാൽ അദ്ദേഹത്തെ കുടുംബം വൃദ്ധസദനത്തിൽ അടച്ചെന്നും ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.ജി ജോർജിന്റെ ഭാര്യ സൽമ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സൽമയ്ക്ക് കെ.ജി ജോർജിന്റെ ഭാര്യയാവാൻ യോഗ്യതയില്ലെന്ന് പറഞ്ഞ് ശാന്തിവിള ദിനേശ് ആക്ഷേപമുയർത്തിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. നടപടിക്കായി മുഖ്യമന്ത്രി പരാതി പൊലീസിന് കൈമാറി.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ പ്രതിഭയായ കെ.ജി ജോർജ് ദുർനടപ്പുകാരനാണെന്ന് ശാന്തിവിള ദിനേശ് വീഡിയോയിൽ പരാമർശിച്ചു. ഇലവങ്കോട് ദേശം എന്ന ചിത്രത്തിന് ശേഷം ഈ ദുർനടപ്പ് കാരണമാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം അവസാനിച്ചതെന്നും വീഡിയോയിൽ പറയുന്നുണ്ട്.
Also Read: ഹൗസ്ഫുള് ചലഞ്ച് വഴി തിയേറ്റര്‍ ജീവനക്കാര്‍ക്ക് കൈത്താങ്ങായി ഒമര്‍ ലുലു
ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സ വേണ്ടതിനാലാണ് അത് ലഭിക്കുന്നയിടത്തേക്ക് അദ്ദേഹത്തെ മാറ്റിയതെന്ന്, വൃദ്ധസദനത്തിൽ തള്ളിയിരിക്കുകയാണെന്ന ആരോപണത്തിന് മറുപടിയായി സൽമ പറഞ്ഞു. ജോർജിനോട് അന്വേഷിച്ചാൽ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും സൽമ വ്യക്തമാക്കി.