യുവനടന്‍ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം കെട്ട്യോളാണന്‍റെ മാലാഖയുടെ പ്രമോ വീഡിയോ പുറത്തിറങ്ങി. രസകരമായ നര്‍മനിമിഷങ്ങളും മനോഹരമായ ഗാനവും കോര്‍ത്തിണക്കിയാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. സ്ലീവാച്ചന്‍ എന്ന രസകരമായ കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ്. അജി പീറ്റര്‍ തങ്കമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിലാഷ് ശങ്കര്‍. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം വില്യം ഫ്രാന്‍സിസ്.