Minnal Murali Netflix Release : നീണ്ട കാത്തിരിപ്പിനൊടുവില്‍ നാടിനും നാട്ടുകാര്‍ക്കും കാവലായി 'മിന്നല്‍ മുരളി' എത്തി. ഉച്ചയ്‌ക്ക് 1.30 ഓടെയാണ് ചിത്രം നെറ്റ്‌ഫ്ലിക്‌സിലെത്തിയത്. റിലീസായതിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
Minnal Murali in social media trending : 2 മണിക്കൂര്‍ 38 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പൂര്‍ണമായും കണ്ട് തീരുന്നതിന് മുമ്പ് തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും നല്ല കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ ഫാന്‍ മെയ്‌ഡ് പോസ്‌റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മിന്നല്‍ മുരളിയിലെ പോസ്‌റ്ററുകള്‍, ട്രോളുകള്‍, കോമിക്കുകള്‍ തുടങ്ങി നിരവധി പോസ്‌റ്റുകളുമായി സമൂഹമാധ്യമങ്ങളില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍. തുടര്‍ന്ന് 'മിന്നല്‍ മുരളി' സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡായി മാറി.
ട്രെന്‍ഡിങില്‍ ഇടംപിടിച്ച മിന്നല്‍ മുരളിയിലെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍
Minnal Murali release in Dubai : ദുബായിലുള്ളവര്‍ക്കും ഇന്ന് മുതല്‍ മിന്നല്‍ മുരളി നെറ്റ്‌ഫ്ലിക്‌സിലൂടെ കാണാം. കേരളത്തില്‍ ഉച്ചയ്‌ക്ക് 1.30നാണ് ചിത്രം റിലീസ് ചെയ്‌തതെങ്കില്‍ വൈകിട്ട് ആറ്, എട്ട്, ഒന്‍പത് എന്നീ സമയങ്ങളിലാണ് ദുബായില്‍ 'മിന്നല്‍ മുരളി' നെറ്റ്‌ഫ്ലിക്‌സിലെത്തുന്നത്. ടൊവിനോ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മിന്നല്‍ മുരളിയുടെ വരവ് ആഘോഷമാക്കാന്‍ ദുബൈയുടെ ആകാശങ്ങളിലേക്ക് തങ്ങള്‍ എത്തുകയാണെന്നാണ് ടൊവിനോ ഫേസ്‌ബുക്കില്‍ കുറിച്ചത്. 'ഒരുപാട് കാലമായി ഞങ്ങൾ കുറേ പേരുടേത് മാത്രമായിരുന്ന മിന്നൽ മുരളി നമ്മുടെയെല്ലാവരുടെയുമാകാൻ ഇനി മണിക്കൂറുകൾ മാത്രം.! ഈ വരവ് ഒരു ആഘോഷമാക്കാൻ ദുബായിയുടെ ആകാശങ്ങളിലേയ്ക്ക് ഞങ്ങൾ എത്തുകയാണ്, ഇനിയെന്നും മിന്നൽ മുരളി നമ്മുടെയൊപ്പമുണ്ടെന്ന് ഓർമിപ്പിക്കാൻ, അത് ലോകത്തോട് ഉറക്കെ വിളിച്ചുപറയാൻ!'-ഇപ്രകാരമാണ് ടൊവിനോ കുറിച്ചത്.
First superhero Malayalam movie : മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെയാണ് 'മിന്നല്‍ മുരളി' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. ഒരിക്കല്‍ മിന്നലേല്‍ക്കുന്ന ടൊവിനോയുടെ കഥാപാത്രം ചില അത്‌ഭുത ശക്തികള്‍ കൈവരിക്കുകയും അത് അയാളിലും നാട്ടുകാരുടെ ജീവിതത്തിലും സൃഷ്‌ടിക്കുന്ന സംഭവവികാസങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നത്.
Tovino Thomas as superhero : ജയ്‌സണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിക്കുന്ന ജയ്‌സണ്‍ ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. ബിഗ് ബഡ്‌ജറ്റ് ആയി ഒരുങ്ങുന്ന ചിത്രം 1990 കളിലൂടെയാണ് കഥ പറയുന്നത്.
Once again Tovino Thomas and Basil Joseph : 'ഗോദ' ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.
Minnal Murali songs : ചിത്രത്തിന്‍റെ ട്രെയ്‌ലറുകളും ഗാനങ്ങളും ഇതിനോടകം തന്നെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. 'തീ മിന്നല്‍ തിളങ്ങി' എന്ന ടൈറ്റില്‍ ഗാനം, 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന ലിറിക്കല്‍ വീഡിയോ ഗാനം, 'നിറഞ്ഞു താരകങ്ങള്‍' എന്ന ക്രിസ്‌തുമസ് ഗാനം, 'കുഗ്രാമമെ', 'എടുക്ക കാശായ്', 'ആരോമല്‍', 'രാവില്‍' എന്നീ ഗാനങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
Minnal Murali cast and crew : ടൊവിനോയെ കൂടാതെ അജു വര്‍ഗീസ്, മാമുക്കോയ, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 'ജിഗര്‍ത്തണ്ട', 'ജോക്കര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമ സുന്ദരവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്‍റെ ബാനറില്‍ സോഫിയ പോളിന്‍റെ നിര്‍മാണത്തില്‍ ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ചിത്രമാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്‌റ്റിന്‍ മാത്യു എന്നിവരാണ് രചന നിര്‍വഹിക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍ സംഗീതവും നിര്‍വഹിക്കുന്നു.
Andrew D'Cruz in Minnal Murali : വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ് സൂപ്പര്‍ വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. കലാസംവിധാനം മനു ജഗത്തും നിര്‍വഹിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Also Read : പല ഭാവങ്ങളില്‍ മിന്നല്‍ മുരളി.. ഇനി കണ്ടറിയാം....