നിവിന്‍പോളി നയന്‍താര താരജോഡികള്‍ ഒരുമിച്ചെത്തിയ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്കുപൊട്ടിയ കുപ്പായം എന്ന ഗാനമാണ് ഇപ്പോള്‍ യൂത്തിന്‍റെ ഹരം.നിരവധിപേരാണ് ഈ ഗാനത്തിന് ചുവടുവെക്കുന്ന രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത് .അത്തരത്തിലൊരു രസകരമായ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ അഭിനേതാവ് കൂടിയായ നിവിന്‍ പോളി.
- " class="align-text-top noRightClick twitterSection" data="">
രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം കുടുക്കുപൊട്ടിയ കുപ്പായമെന്ന ഗാനത്തിന് ചുവടുകള്‍ വെക്കുന്ന വൈദീകന്‍റെ വീഡിയോയാണ് നിവിന്‍ പോളി ഷെയര്‍ ചെയ്തത്. യൂത്തന്മാര്‍ക്കൊപ്പം അതേ എനര്‍ജിയില്‍ തകര്‍ത്തുകളിക്കുന്ന വൈദീകന്‍ ഏറെ പ്രശംസകളും ഏറ്റുവാങ്ങുന്നുണ്ട്. ഫാദര്‍ മാത്യു കിഴക്കേച്ചിറയാണ് വീഡിയോയില്‍ ഡാന്‍സ് കളിക്കുന്ന വൈദീകന്‍. ആലപ്പുഴ സ്വദേശിയാണ് ഫാദര്‍ മാത്യു. നിവിന്‍ പോളി പങ്കുവെച്ച വീഡിയോക്ക് നിരവധി പ്രശംസകളാണ് ലഭിച്ചത്.
മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കി വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം ഈ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു.