ETV Bharat / sitara

കീര്‍ത്തി സുരേഷിന് കൊവിഡ്‌ പോസിറ്റീവ്‌; അഭ്യര്‍ഥനയുമായി താരം - Keerthi Suresh post on Covid

Keerthy Suresh tests positive for covid 19: കീര്‍ത്തി സുരേഷിന്‌ കൊവിഡ്‌ പോസിറ്റീവ്‌. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ്‌ ടെസ്‌റ്റിന് വിധേയരാകണമെന്ന്‌ താരം അഭ്യര്‍ഥിച്ചു.

Keerthy Suresh tests positive for covid 19  കീര്‍ത്തി സുരേഷിന് കൊവിഡ്‌ പോസിറ്റീവ്‌  Keerthi Suresh post on Covid  Covid 19 affected celebrities
കീര്‍ത്തി സുരേഷിന് കൊവിഡ്‌ പോസിറ്റീവ്‌; അഭ്യര്‍ഥനയുമായി താരം
author img

By

Published : Jan 12, 2022, 5:35 PM IST

Keerthy Suresh tests positive for covid 19: രാജ്യം ഒമിക്രോണ്‍ ഭീതിയില്‍ നീങ്ങുമ്പോള്‍ നിരവധി താരങ്ങളാണ് കൊവിഡ്‌ പിടിയിലമര്‍ന്നത്‌. ബോളിവുഡ്‌, മോളിവുഡ്‌, കോളിവുഡ്‌ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേരാണ്‌ കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ്‌ പോസിറ്റീവായത്‌. ഏറ്റവും ഒടുവിലായി നടി കീര്‍ത്തി സുരേഷിനാണ് കൊവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ചിരിക്കുന്നത്.

കീര്‍ത്തി സുരേഷ്‌ തന്നെയാണ്‌ ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ്‌ ടെസ്‌റ്റിന് വിധേയരാകണമെന്നും ഇതുവരെ വാക്‌സിനേഷന്‍ എടുക്കാത്തവര്‍ എത്രയും വേഗം വാക്‌സിനേഷന്‍ എടുക്കണമെന്നും താരം കുറിച്ചു. ഫേസ്‌ബുക്ക്‌, ഇന്‍സ്‌റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി താരത്തിന്‍റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അഭ്യര്‍ഥനയുമായി താരം പ്രത്യക്ഷപ്പെട്ടത്.

Keerthi Suresh post on Covid: 'ഞാനിന്ന്‌ കൊവിഡ്‌ ടെസ്‌റ്റിന് വിധേയയായി. എല്ലാ മുന്‍കരുതലുകളും സുരക്ഷാ നടപടികളും എടുത്തിട്ടും എനിക്ക്‌ കൊവിഡ്‌ പിടിപെട്ടു. ചെറിയ രോഗ ലക്ഷണവും എന്നില്‍ പ്രകടമായിരുന്നു. എല്ലാവരും കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സുരക്ഷിതരായിരിക്കുക. ഞാനിപ്പോള്‍ സ്വയം ഐസ്വലേഷനില്‍ കഴിയുകയാണ്. ഞാനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവു ചെയ്‌തു കൊവിഡ്‌ ടെസ്‌റ്റിന് വിധേയരാകുക. ഇതുവരെയും വേക്‌സിനേഷന്‍ എടുക്കാത്തവര്‍ എത്രയും വേഗം തന്നെ വേക്‌സിനേഷന്‍ എടുക്കുക. ഇതിലൂടെ നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുക. എത്രയും വേഗം കൊവിഡ്‌ മുക്തമായി ഞാന്‍ തിരികെയെത്തുമെന്ന് പ്രതീക്ഷിക്കുന്നു.' -കീര്‍ത്തി സുരേഷ്‌ കുറിച്ചു.

Covid 19 affected celebrities: നേരത്തെ നടി കുശ്‌ബുവിനും കൊവിഡ്‌ പോസിറ്റീവായിരുന്നു. ആദ്യ രണ്ട്‌ തരംഗങ്ങളില്‍ നിന്നും രക്ഷ നേടിയ തന്നെ ഒടുവില്‍ മൂന്നാം തരംഗം പിടികൂടിയെന്നാണ് കുശ്‌ബു ട്വീറ്റ്‌ ചെയ്‌തത്. ഗായിക ലതാ മങ്കേഷ്‌കര്‍, സംവിധായകന്‍ പ്രിയദര്‍ശന്‍, ശോഭന, മഹേഷ്‌ ബാബു, തൃഷ, സ്വര ഭാസ്‌കര്‍, സത്യരാജ്‌ തുടങ്ങിയവര്‍ക്കും അടുത്ത ദിവസങ്ങളിലായി കൊവിഡ്‌ ബാധിച്ചിരുന്നു.

Also Read: Oscars 2022: മൂന്ന് വര്‍ഷങ്ങള്‍ക്ക്‌ ശേഷം ആതിഥേയത്വം വഹിക്കാനൊരുങ്ങി ഓസ്‌കാര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.