ETV Bharat / sitara

കീര്‍ത്തിയുടെ 'മഹാനടി'ക്കും ജോജുവിന്‍റെ 'ജോസഫി'നും ദേശീയ അവാർഡ്

author img

By

Published : Dec 24, 2019, 2:00 PM IST

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നും കീര്‍ത്തി സുരേഷും ജോജു ജോർജ്ജും പുരസ്‌കാരം ഏറ്റുവാങ്ങി

National film awards  കീര്‍ത്തി സുരേഷും ജോജു ജോർജ്ജും  കീര്‍ത്തിയുടെ 'മഹാനടി'  ജോജുവിന്‍റെ 'ജോസഫ്'  ദേശീയ അവാർഡ് 2019  ദേശീയ അവാർഡ്  അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്കാരം  കീര്‍ത്തി സുരേഷ്‌ അവാർഡ്  ജോജു ജോർജ്ജ് അവാർഡ്  Keerthi Suresh and Joju George  Keerthi Suresh National Film Award  Joju George National film Award  66th National film Award  Venkaiyah Naidu gave National film Awards
ദേശീയ അവാർഡ്

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരദാന വേദിയില്‍ മലയാളിത്തിളക്കവും. 'മഹാനടി'യിലൂടെ തെന്നിന്ത്യയുടെ പ്രിയനടിയും താരപുത്രിയുമായ കീര്‍ത്തി സുരേഷിന് മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം ലഭിച്ചു. ജോസഫ് സിനിമയിലെ പ്രകടനത്തിന് മലയാളനടൻ ജോജു ജോർജ്ജിന് (പ്രത്യേക പരാമര്‍ശം) പുരസ്‌കാരവും സമ്മാനിച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ഇന്നലെ ഡൽഹിയിൽ നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്‌തത്.

കീർത്തിയുടെ അച്ഛന്‍ സുരേഷ് കുമാറും അമ്മ മേനകയും സഹോദരി രേവതി സുരേഷും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോളിവുഡ് താരം ആയുഷ്‌മാൻ ഖുറാന, അക്ഷയ് കുമാര്‍, വിക്കി കൗശല്‍, സംവിധായകന്‍ ആദിത്യ ധര്‍ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

എന്നാൽ, മികച്ച മലയാള ചലച്ചിത്രമായി തെരഞ്ഞെടുത്ത 'സുഡാനി ഫ്രെം നൈജീരിയ' ടീം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് പുരസ്‌കാരദാന ചടങ്ങിൽ പങ്കെടുത്തിരുന്നില്ല.

Intro:Body:

National film awards 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.