അടുത്തിടെയായി നിരവധി മികച്ച ചിത്രങ്ങളാണ് തമിഴ് സിനിമാലോകത്ത് നിന്നും പുറത്തിറങ്ങിയത്. അക്കൂട്ടത്തിലേക്ക് എഴുതിചേര്‍ക്കപ്പെടാന്‍ യോഗ്യതയുള്ള ഒരു ചിത്രം കൂടി വരികയാണ്. 'കാവല്‍ തുറൈ ഉങ്കള്‍ നന്‍പന്‍' എന്നാണ് ചിത്രത്തിന്‍റെ പേര്. ആര്‍ഡിഎം സംവിധാനം ചെയ്ത ചിത്രം ചര്‍ച്ച ചെയ്യുന്നത് ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ഒരു സാധാരണക്കാരന്‍ നേരിടുന്ന പ്രശ്നങ്ങളും പിന്നീടുള്ള അയാളുടെ അതിജീവനവുമാണ്.
- " class="align-text-top noRightClick twitterSection" data="">
അവതാരകനും നടനുമായ സുരേഷ് രവിയാണ് ചിത്രത്തില്‍ നായകന്‍. രവീണ രവിയാണ് നായിക. നടന്‍ മിമി ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വൈറ്റ് മൂൺ ടാക്കീസും ബിആർ ടാക്കീസ് കോർപ്പറേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.