ഹൻസാൽ മെഹ്തയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായകനാകാൻ കാർത്തിക് ആര്യൻ. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിജയകരമായ രക്ഷാപ്രവർത്തനങ്ങളിലൊന്ന് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ക്യാപ്റ്റൻ ഇന്ത്യ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രം ആർഎസ്‌വിപിയും ബവേജ സ്റ്റുഡിയോസും ചേർന്നാണ് നിർമിക്കുന്നത്.
ക്യാപ്റ്റൻ വേഷത്തിൽ തൊപ്പി ഉപയോഗിച്ച് മുഖം മറക്കുന്ന കാർത്തികിനെ ഫസ്റ്റ് ലുക്കിൽ കാണാം. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്‍റെ വിജയകരമായ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ധൈര്യവും ആത്മവിശ്വാസവുമുള്ള പൈലറ്റിന്‍റെ വേഷമാണ് സിനിമയിൽ കാർത്തിക് ആര്യൻ അവതരിപ്പിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="
">
ബോളിവുഡിലെ പ്രേക്ഷക പ്രീതിയുള്ള സംവിധായകൻ ഹൻസാൽ മെഹ്തയും യുവനടന്മാരിൽ ശ്രദ്ധേയനായ കാർത്തിക് ആര്യനും കൈകോർക്കുന്നത് കാത്തിരിക്കുകയാണ് കാർത്തിക് ആര്യന്‍റെ ആരാധകർ.