ETV Bharat / sitara

'ഹൃദയം' ബോളിവുഡിലേക്ക്‌... മറ്റ്‌ ഭാഷകളിലും റീമേക്കിനൊരുങ്ങുന്നു

Hridayam remake to other languages: പ്രണവിന്‍റെ 'ഹൃദയം' റീമേക്കിനൊരുങ്ങുന്നു. തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക്കിനൊരുങ്ങുന്നത്‌.

Hridayam movie in Bollywood  Karan Johar to remake Hridayam movie  Hridayam remake to other languages  പ്രണവിന്‍റെ 'ഹൃദയം' റീമേക്കിനൊരുങ്ങുന്നു  'ഹൃദയം' ബോളിവുഡിലേക്ക്‌  Hridayam OTT streaming  Hridayam box office collection  'ഹൃദയം' റീമേക്കിനൊരുങ്ങുന്നു
'ഹൃദയം' ബോളിവുഡിലേക്ക്‌... മറ്റ്‌ ഭാഷകളിലും റീമേക്കിനൊരുങ്ങുന്നു
author img

By

Published : Mar 25, 2022, 5:46 PM IST

Hridayam remake to other languages: പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത്‌ ശ്രീനിവാസന്‍ സംവിധാനം ചെയ്‌ത 'ഹൃദയം' റീമേക്കിനൊരുങ്ങുന്നു. തമിഴ്‌, തെലുങ്ക്‌, ഹിന്ദി എന്നീ ഭാഷകളിലേക്കാണ് ചിത്രം റീമേക്കിനൊരുങ്ങുന്നത്‌. ജനുവരി 21ന്‌ തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്‌.

  • " class="align-text-top noRightClick twitterSection" data="">

Karan Johar to remake Hridayam movie: കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സും ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോസും ചേര്‍ന്ന്‌ സിനിമയുടെ റീമേക്ക്‌ അവകാശങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്‌. ധര്‍മ പ്രൊഡക്ഷന്‍സിന്‍റെയും ഫോക്‌സ്‌ സ്‌റ്റാര്‍ സ്‌റ്റുഡിയോസിന്‍റെയും ഫേസ്‌ബുക്ക്‌ പേജുകളിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്‌. 'ഹൃദയം' നിര്‍മാതാവ്‌ വിശാഖ്‌ സുബ്രഹ്‌മണ്യത്തിന് ഇവര്‍ നന്ദിയും അറിയിച്ചുണ്ട്‌. മോഹന്‍ലാലും പ്രണവ്‌ മോഹന്‍ലാലും ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്‌ക്കുകയും ചെയ്‌തു.

പ്രണവ്‌ നായകനായെത്തിയ മൂന്നാമത്തെ ചിത്രം കൂടിയാണിത്‌. പ്രണവിന്‍റെ അഭിനയ മികവിനെയും വിനീതിന്‍റെ സംവിധാനത്തെയും അഭിനന്ദിച്ച്‌ ഇതിനോടകം തന്നെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രണവിന്‍റെ നായികമാരായെത്തിയത്‌.

Hridayam OTT streaming: കഴിഞ്ഞ മാസം ചിത്രം ഒടിടിയിലും റിലീസിനെത്തിയിരുന്നു. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെയാണ് 'ഹൃദയം' ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്‌ട്രീമിംഗ്‌ ആരംഭിച്ചത്‌. പൃഥ്വിരാജ്‌-മോഹന്‍ലാല്‍ ചിത്രം 'ബ്രോ ഡാഡി'ക്ക്‌ ശേഷം ഡിസ്‌നി പ്ലസ്‌ ഹോട്ട്‌ സ്‌റ്റാറില്‍ സ്‌ട്രീമിങ്‌ ആരംഭിച്ച ചിത്രമാണ് 'ഹൃദയം'. ഡയറക്‌ട്‌ ഒടിടി റിലീസായാണ് 'ബ്രോ ഡാഡി' ഹോട്ട്‌സ്‌റ്റാറിലെത്തിയത്‌.

Hridayam box office collection: പ്രണവ്‌ മോഹന്‍ലാലിന്‍റെ ആദ്യ 50 കോടി ചിത്രം കൂടിയാണിത്‌. ഇന്ത്യന്‍ ബോക്‌സ്‌ഓഫീസില്‍ ആദ്യവാരം ചിത്രം നേടിയത്‌ 16.30 കോടി രൂപയാണ്. രണ്ടാംവാരം 6.70 കോടി രൂപയും, മൂന്നാം വാരം 4.70 കോടി രൂപയും ചിത്രം നേടി. കേരളത്തിന് പുറത്ത്‌ ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം യുഎസ്‌, കാനഡ, ന്യൂസിലന്‍ഡ്‌, ഓസ്‌ട്രേലിയ തുടങ്ങീ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടം സ്വന്തമാക്കിയിരുന്നു.

മെറിലാന്‍ഡ്‌ സിനിമാസിന്‍റെ ബാനറില്‍ വിശാഖ്‌ സുബ്രഹ്‌മണ്യമാണ് 'ഹൃദയ'ത്തിന്‍റെ നിര്‍മാണം. ജേക്കബിന്‍റെ സ്വര്‍ഗരാജ്യം പുറത്തിറങ്ങി ആറ്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് വിനീത്‌ ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തിറങ്ങുന്നത്‌.

Also Read: ആ ചാമ്പിക്കോ... ട്രെന്‍ഡായി 'മൈക്കിളപ്പന്‍റെ ഫോട്ടോ സെഷൻ'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.