ETV Bharat / sitara

കപ്പേള വീണ്ടും റിലീസിനെത്തുന്നു; ജൂൺ 22ന് ചിത്രം നെറ്റ്ഫ്ലിക്‌സിൽ - ott release

കൊവിഡിനെ തുടർന്ന് തിയേറ്ററിൽ പ്രദർശനം നിർത്തിവെച്ച കപ്പേള ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും.

കപ്പേള വീണ്ടും റിലീസ്  നെറ്റ്ഫ്ലിക്‌സ് റിലീസ്  അന്ന ബെൻ  റോഷൻ മാത്യു  ശ്രീനാഥ് ഭാസി  മുഹമ്മദ് മുസ്തഫ  ജിംഷി ഖാലിദ്  സുഷിന്‍ ശ്യാം  Kappella film release in Netflix  anna ben  sreenath bhasi  roshan mathew  ott release
കപ്പേള വീണ്ടും റിലീസിനെത്തുന്നു
author img

By

Published : Jun 17, 2020, 11:34 AM IST

അന്ന ബെൻ, റോഷൻ മാത്യു, ശ്രീനാഥ് ഭാസി മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം കപ്പേള നെറ്റ്ഫ്ലിക്‌സിൽ എത്തുന്നു. ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 22ന് നെറ്റ്ഫ്ലിക്‌സിൽ റിലീസ് ചെയ്യും. മാർച്ച് ആറിന് ചിത്രം തിയേറ്ററിൽ എത്തിയെങ്കിലും കൊവിഡ് പശ്ചാത്തലത്തിൽ തിയേറ്ററുകൾ അടച്ചുപൂട്ടിയതോടെ പ്രദർശനം നിർത്തിവച്ചിരുന്നു. എന്നാൽ, കപ്പേള വീണ്ടും ഒടിടി റിലീസിനൊരുങ്ങുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് കപ്പേള തിയേറ്ററിൽ പ്രദർശിപ്പിച്ചിരുന്നതെങ്കിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നതും.

സുധി കോപ്പ, തന്‍വി റാം, നീല്‍ജ, നവാസ് വള്ളിക്കുന്ന്, സുധീഷ്, നിഷാ സാരംഗ്, ചിത്രത്തിന്‍റെ സംവിധായകൻ മുസ്തഫ എന്നിവരാണ് സഹതാരങ്ങൾ. കപ്പേളയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദാണ്. കഥാസ് അണ്‍ടോള്‍ഡിന്‍റെ ബാനറില്‍ വിഷ്‌ണു വേണു ചിത്രം നിർമിക്കുന്നു. സുഷിന്‍ ശ്യാമാണ് കപ്പേളയുടെ സംഗീത സംവിധായകൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.