ബെംഗളൂരു : കന്നഡ ചലച്ചിത്രതാരം സൗജന്യ ആത്മഹത്യ ചെയ്‌തു. ബെംഗളൂരു കുമ്പളഗോഡുവിലെ അപ്പാര്‍ട്ട്‌മെന്‍റിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സൗജന്യ എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തന്‍റെ മരണത്തിന് ആരും കാരണക്കാരല്ലെന്നും താന്‍ മാത്രമാണ് ഉത്തരവാദിയെന്നുമാണ് കുറിപ്പിലുള്ളത്.
മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും തന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നതായും വിശദീകരിക്കുന്നുണ്ട്. തന്‍റെ മാനസികനില ഇപ്പോൾ ശരിയല്ലെന്നും പരാമര്‍ശിക്കുന്നു.
Also Read: മോർഫ് ചെയ്‌ത ചിത്രം: മന്ത്രി വി ശിവൻകുട്ടി ഡിജിപിയ്ക്ക് പരാതി നൽകി
അതേസമയം, നടിക്ക് എന്തെങ്കിലും കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നും അത് മരണത്തിന് കാരണമായോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.