വിക്രത്തിന്‍റെ ഷൂട്ട് തുടങ്ങി ഒരാഴ്‌ച കഴിഞ്ഞ് ഫഹദ് ഫാസിൽ സിനിമയുടെ ചിത്രീകരണത്തിലേക്ക് പങ്കുചേർന്നു. ഉലകനായകൻ കമൽ ഹാസനൊപ്പമുള്ള സെൽഫി ചിത്രം പങ്കുവച്ചുകൊണ്ടാണ് വിക്രത്തിലേക്ക് എത്തിച്ചേർന്നതായി ഫഹദ് അറിയിച്ചത്. എന്നാൽ, വിക്രം ലൊക്കേഷനിൽ നിന്നുള്ള പുതിയ വിശേഷങ്ങൾ മലയാളികളെയും ആവേശത്തിലാക്കുകയാണ്.
വിക്രത്തിന്‍റെ സെറ്റിൽ ഫഹദ് ഫാസിൽ- മഹേഷ് നാരായണൻ ചിത്രം മാലിക്കിന്‍റെ പ്രദർശനം സംഘടിപ്പിച്ചു. ഫഹദിനും മഹേഷിനുമൊപ്പം സംവിധായകൻ ലോകേഷ് കനകരാജും കമൽ ഹാസനും ചിത്രം കണ്ടതാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. സിനിമ കണ്ട ശേഷം മാലിക്കിനെ അഭിനന്ദിക്കാനും ഉലകനായകൻ മറന്നില്ല.
-
#Vikram team watched #FahadFaasil ‘s #Malik in the shoot break ! pic.twitter.com/CfkuFdBrYU
— Rajasekar (@sekartweets) July 25, 2021 " class="align-text-top noRightClick twitterSection" data="
">#Vikram team watched #FahadFaasil ‘s #Malik in the shoot break ! pic.twitter.com/CfkuFdBrYU
— Rajasekar (@sekartweets) July 25, 2021#Vikram team watched #FahadFaasil ‘s #Malik in the shoot break ! pic.twitter.com/CfkuFdBrYU
— Rajasekar (@sekartweets) July 25, 2021
More Read: സർവകലാവല്ലഭനൊപ്പം സെൽഫിയോടെ തുടക്കം... 'വിക്ര'ത്തിലേക്ക് ഫഹദ് എത്തി
മാലിക് മികച്ചൊരു ചിത്രമാണെന്നും തിയേറ്ററിൽ റിലീസ് ചെയ്‌തിരുന്നെങ്കിൽ സൂപ്പർഹിറ്റ് ആകുമായിരുന്നുവെന്നും കമൽ ഹാസൻ പറഞ്ഞു. വിക്രത്തിനിടയിലെ മാലിക് പ്രദർശനം സമൂഹമാധ്യമങ്ങളിലും വൈറലാവുകയാണ്. ഫഹദിനും മഹേഷ് നാരായണനുമൊപ്പം കമലും ലോകേഷ് കനകരാജും നിൽക്കുന്ന ചിത്രങ്ങളും ട്വിറ്ററിലും മറ്റും നിമിഷങ്ങൾക്കകം തരംഗമായി.