ETV Bharat / sitara

70 വയസ്സെന്നത് വിശ്വസിക്കാനായില്ല.... മമ്മൂട്ടിക്ക് സപ്‌തതി ആശംസയേകി ഉലകനായകൻ - mamootty ata 70 news

മമ്മൂട്ടിക്ക് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോൾ അത് വിശ്വസിക്കാനായില്ലെന്നും തന്നേക്കാൾ പ്രായം കുറവുള്ള ആളായിരിക്കും മിസ്റ്റർ മമ്മൂട്ടി എന്നാണ് കരുതിയതെന്നും കമൽ ഹാസൻ...

മമ്മൂട്ടി പിറന്നാൾ ആശംസ വാർത്ത  മെഗാസ്റ്റാർ മമ്മൂട്ടി വാർത്ത  മമ്മൂക്ക ഉലകനായകൻ വാർത്ത  ഉലകനായകൻ കമൽ ഹാസൻ മമ്മൂട്ടി വാർത്ത  മമ്മൂട്ടി ജന്മദിനം കമൽ ഹാസൻ വാർത്ത  മമ്മൂട്ടി സപ്‌തതി കമൽ ഹാസൻ വാർത്ത  മമ്മൂട്ടി 70 പിറന്നാൾ വാർത്ത  മമ്മൂട്ടി സപ്‌തതി ആശംസ വാർത്ത  birthday wishes mammootty news  birthday wishes kamal hassan news latest  kamal hassan mammootty news  kamal haasan wishes 70th birthday mammootty news  mamootty ata 70 news  mammootty 70th birthday update
മമ്മൂട്ടിക്ക് സപ്‌തതി ആശംസ
author img

By

Published : Sep 7, 2021, 12:58 PM IST

മലയാളസിനിമയെ കുറിച്ച് പുറംലോകം ചിന്തിച്ചിരുന്ന ധാരണകളെ തിരുത്തിക്കുറിച്ച മഹാനടനാണ് മമ്മൂട്ടി. ന്യൂഡൽഹിയിലൂടെയും നിറക്കൂട്ടിലൂടെയും മലയാളസിനിമയുടെ മുഖഛായയെ മറ്റ് ഭാഷകളിലെ സിനിമാപ്രേമികൾക്കിടയിലേക്ക് വ്യക്തമായി അടയാളപ്പെടുത്തിയ നടൻ.

തമിഴകം രജനികാന്തിനെ ദളപതി എന്ന് വിളിക്കുന്നതിന് മുൻപ് സ്റ്റൈൽ മന്നനെ ആ പേരിൽ ആദ്യം വിളിച്ചത് സാക്ഷാൽ മമ്മൂക്കയാണ്. ഇപ്പോഴിതാ, തമിഴ് സിനിമയിലൂടെ ഇന്ത്യൻ സിനിമയുടെ ഉലകനായകനായി മാറിയ കമൽ ഹാസൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ്.

Also Read: ഇച്ചാക്കയ്ക്ക് ജന്മദിനാംശസകളുമായി പ്രിയപ്പെട്ട മോഹൻലാല്‍

മമ്മൂട്ടിക്ക് 70 വയസ്സായി എന്ന് പറഞ്ഞപ്പോൾ അത് അവിശ്വസനീയമായിരുന്നു എന്നും തന്നേക്കാൾ പ്രായം കുറവുള്ള ആളാണ് മമ്മൂട്ടി എന്നാണ് കരുതിയിരുന്നതെന്നും കമൽഹാസൻ പറഞ്ഞു. സിനിമയിൽ സീനിയർ താനാണെങ്കിലും ലുക്കിൽ നിത്യയൗവ്വനമാണ് മെഗാസ്റ്റാറിനെന്നും ഉലകനായകൻ പിറന്നാൾ ആശംസ വീഡിയോയിൽ കൂട്ടിച്ചേർത്തു.

മമ്മൂട്ടിക്ക് ഉലകനായന്‍റെ പിറന്നാൾ ആശംസ

'നമസ്‌കാരം മമ്മൂട്ടി സാർ. മമ്മൂട്ടി സാറിന് എഴുപത് വയസ്സായെന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. കാരണം ഞാൻ എന്‍റെ പ്രായം ഉള്ള ആളാണ്…അല്ലെങ്കിൽ എന്നേക്കാൾ പ്രായം കുറവുള്ള ആളായിരിക്കും മിസ്റ്റർ മമ്മൂട്ടി എന്ന് വിചാരിച്ചിരുന്നു.

ക്ഷമിക്കണം, വയസ്സ് കൂടിയാലും ഞാൻ വന്നതിന് ശേഷം സിനിമയിൽ വന്നതുകൊണ്ട് എന്‍റെ ജൂനിയർ എന്ന് പറയാം. അത് മാത്രമല്ല, കണ്ണാടിയിൽ നോക്കിയാലും എന്‍റെ വയസ്സോ, അതിൽ കുറവുള്ളതോ ആയേ തോന്നുള്ളൂ, പ്രേക്ഷകർക്കും എനിക്കും.

അതുകൊണ്ട്, ഈ യൗവ്വനവും ഈ ഊർജ്ജവും എല്ലാം മുന്നോട്ട് കൊണ്ടു പോവൂ. എന്ന് ഒരു മുതിർന്ന പൗരന് മറ്റൊരു മുതിർന്ന പൗരൻ എല്ലാ ആശംസകളും നേരുന്നു,' എന്നാണ് കമൽ ഹാസൻ വീഡിയോയിൽ പറഞ്ഞത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.