എറണാകുളം: ഉലകനായകൻ കമൽഹാസന്‍റെ ജന്മദിനമായ നവംബര്‍ 7ന് കമൽഹാസൻ-ലോകേഷ് കനകരാജ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് സംവിധായകൻ അറിയിച്ചു. കമല്‍ഹാസന്‍റെ 232 ആം ചിത്രമാണ് ലോകേഷ് കനകരാജിനൊപ്പം വരാനിരിക്കുന്നത്. ദളപതി വിജയ് ചിത്രം മാസ്റ്ററാണ് അണിയറയില്‍ ഒരുങ്ങുന്ന ലോകേഷ് കനകരാജിന്‍റെ മറ്റൊരു സിനിമ. കമല്‍ഹാസന്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ 'എവനെൻഡ്രു നിനയ്‌ത്തായ്' എന്നായിരിക്കുമെന്നാണ് കോളിവുഡില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്. ഒരു ടൈറ്റിൽ ടീസർ കമൽ ഹാസന്‍റെ പിറന്നാൾ സമ്മാനമായി അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സിനിമയുടെ സംഗീതം സംവിധാനം നിർവഹിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം ദീപാവലിക്ക് ശേഷം ആരംഭിക്കാനാണ് പദ്ധതി. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാജ്‌കമൽ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ കമൽഹാസൻ തന്നയാണ് സിനിമ നിർമിക്കുന്നത്.
-
Title announcement teaser of #kamalhaasan232 is coming this Saturday 7th nov 5pm! Need all your wishes and support 🙏🏻#KH232Title_reveal_teaser@ikamalhaasan pic.twitter.com/P8I9fterzd
— Lokesh Kanagaraj (@Dir_Lokesh) November 5, 2020 " class="align-text-top noRightClick twitterSection" data="
">Title announcement teaser of #kamalhaasan232 is coming this Saturday 7th nov 5pm! Need all your wishes and support 🙏🏻#KH232Title_reveal_teaser@ikamalhaasan pic.twitter.com/P8I9fterzd
— Lokesh Kanagaraj (@Dir_Lokesh) November 5, 2020Title announcement teaser of #kamalhaasan232 is coming this Saturday 7th nov 5pm! Need all your wishes and support 🙏🏻#KH232Title_reveal_teaser@ikamalhaasan pic.twitter.com/P8I9fterzd
— Lokesh Kanagaraj (@Dir_Lokesh) November 5, 2020