ETV Bharat / sitara

കല്യാണിക്ക്‌ കൂടുതലും പറയാന്‍ ഉള്ളത്‌ പ്രണവിനെക്കുറിച്ച് - Hridayam box office

Kalyani Priyadarshan on Pranav Mohanla l: പ്രണവിനെക്കുറിച്ച് കല്യാണി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുകയാണ്

Kalyani Priyadarshan Pranav Mohanlal chemistry  Kalyani Priyadarshan on Pranav Mohanlal  Hridayam release  Hridayam box office  കല്യാണിക്ക്‌ കൂടുതലും പറയാന്‍ ഉള്ളത്‌ പ്രണവിനെ കുറിച്ച്‌
കല്യാണിക്ക്‌ കൂടുതലും പറയാന്‍ ഉള്ളത്‌ പ്രണവിനെ കുറിച്ച്‌
author img

By

Published : Feb 21, 2022, 8:00 PM IST

Kalyani Priyadarshan Pranav Mohanlal chemistry : പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് പ്രണവ്‌ മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ബാല്യകാല സുഹൃത്തുക്കളായ ഇരുവരും ഒന്നിച്ച്‌ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുകയായിരുന്നു നാളിതുവരെ പ്രേക്ഷകര്‍.

'മരക്കാര്‍', വിനീത്‌ ശ്രീനിവാസന്‍ ചിത്രം 'ഹൃദയം' എന്നിവയിലൂടെ പ്രേക്ഷകരുടെ ഈ സ്വപ്‌നം സാക്ഷാത്‌ക്കരിച്ചിരിക്കുകയാണ് ഇരുവരും. ബിഗ്‌ സ്‌ക്രീനിലെ ഇരുവരുടെയും കെമിസ്‌ട്രി ആരാധകര്‍ക്കേറെ ഇഷ്‌ടമാണ്‌.

അടുത്തിടെ 'ഹൃദയം' സിനിമയിലെ അണിയറപ്രവര്‍ത്തകരെല്ലാം ഒത്തുചേര്‍ന്നിരുന്നു. ഈ പരിപാടിയില്‍ പ്രണവിനെക്കുറിച്ച് കല്യാണി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയാവുകയാണ്. തന്നെ അഭിമുഖത്തിന് വിളിക്കുന്നവരെല്ലാം ചോദിക്കുന്നത്‌ പ്രണവ്‌ മോഹന്‍ലാലിനെ കുറിച്ചാണെന്നാണ് കല്യാണി പറയുന്നത്‌.

Kalyani Priyadarshan on Pranav Mohanlal: തന്‍റെ ആദ്യ സിനിമ പ്രഖ്യാപിച്ച സമയത്ത്‌ നല്‍കിയ അഭിമുഖത്തില്‍ പോലും ചോദിച്ചതില്‍ കൂടുതലും പ്രണവിനെക്കുറിച്ചാണെന്നാണ് കല്യാണി പറയുന്നത്‌. അവര്‍ക്ക്‌ അത്‌ മാത്രമാണ് അറിയേണ്ടത്‌.

Also Read: രശ്‌മിക മന്ദാന വിജയ്‌ ദേവരകൊണ്ട വിവാഹം ഈ വര്‍ഷമോ ?

തന്‍റെ അഭിമുഖങ്ങളെല്ലാം പ്രണവിനെക്കുറിച്ച് പറയാന്‍ വേണ്ടി മാത്രമുള്ളതുപോലെയാണ് തോന്നുന്നതെന്നും കല്യാണി പറഞ്ഞു. കൂടാതെ എല്ലാ വര്‍ഷവും താനും പ്രണവും വിവാഹിതരാകാന്‍ പോകുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാറുണ്ടെന്നും പ്രണവ്‌ അഭിമുഖങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി നടക്കുകയാണെന്നും കല്യാണി പറഞ്ഞു.

Hridayam release : അതേസമയം 'ഹൃദയം' അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത ലൈവ്‌ പരിപാടിയില്‍ പ്രണവ്‌ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. ജനുവരി 21ന്‌ തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റോറിലും ലഭ്യമാണ്.

Hridayam box office : കൊവിഡ്‌ പ്രതിസന്ധിയില്‍ പ്രധാന റിലീസുകള്‍ പലതും മാറ്റിയപ്പോള്‍ നിര്‍മ്മാതാവ്‌ വിശാഖ്‌ സുബ്രഹ്‌മണ്യത്തിന്‍റെ തീരുമാനമായിരുന്നു 'ഹൃദയം' തിയേറ്ററുകളിലെത്തിക്കുക എന്നത്‌. 50 കോടി ബോക്‌സ്‌ഓഫിസിലും 'ഹൃദയം' ഇടംപിടിച്ചുകഴിഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.