വാഷിംഗ്‌ടൺ: പോപ്പ് താരം ജസ്റ്റിൻ ബീബറിന്‍റെ പുതിയ ഗാനം 'യമ്മി' പുറത്തിറങ്ങി. നാലു വർഷത്തിനിടയിലുള്ള ബീബറിന്‍റെ ആദ്യ സോളോ ഗാനമാണിത്. മൂന്ന് മിനിറ്റും അമ്പത് സെക്കൻഡും ദൈർഘ്യമുള്ള ഗാനത്തിൽ പേര് സൂചിപ്പിക്കുന്ന പോലെ യമ്മിയായ വ്യത്യസ്‌ത തരം ഭക്ഷണങ്ങളാണ് പ്രമേയമാകുന്നത്.
- " class="align-text-top noRightClick twitterSection" data="">
ബീബർ ഗാനരംഗത്ത് പിങ്ക് തലമുടിയും പിങ്ക് നിറത്തിലുള്ള വസ്‌ത്രവും ധരിച്ചാണ് എത്തുന്നത്. പല തീൻമേശകളിലായി വിളമ്പിയിരിക്കുന്ന സ്വാദിഷ്‌ടമായ ഭക്ഷണം പോപ് രാജകുമാരൻ സുഹൃത്തുക്കളോടൊപ്പം കഴിക്കുന്നതും ഒപ്പം പാട്ട് പാടി ആസ്വദിക്കുന്നതുമാണ് യമ്മിയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഭക്ഷണപ്രിയരെ പൂർണമായും ആകർഷിക്കുന്ന വീഡിയോ ഗാനം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.