സംപ്രേഷണത്തിന് ഒരു മാസം മാത്രം അവശേഷിക്കെ ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ടിന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. വാര്‍ണര്‍ ബ്രദേഴ്‌സാണ് ട്രെയിലര്‍ റിലീസ് ചെയ്‌തത്. സ്റ്റീഫന്‍ വൂള്‍ഫ് എന്ന വില്ലന്‍റെ കയ്യില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ബാറ്റ്മാന്‍, വണ്ടര്‍ വുമണ്‍, അക്വാമാന്‍ എന്നിവരുള്‍പ്പടെയുള്ള സൂപ്പര്‍ ഹീറോ സംഘം നടത്തുന്ന പരിശ്രമങ്ങളാണ് ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ടിന്‍റെ പ്രമേയം. 'ദൈവം മരിച്ചുവെന്നു'ള്ള ലെക്‌സ് ലുദര്‍ ഡയലോഗിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. കൂടാതെ വേറിട്ട ഗെറ്റപ്പില്‍ ജോക്കറായി ജേര്‍ഡ് ലെറ്റോയും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സൂപ്പര്‍ ഹീറോകളെല്ലാം ഒന്നിച്ച് സ്ക്രീനില്‍ വീണ്ടും എത്തുന്ന ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് ട്രെയിലര്‍ യുട്യൂബില്‍ ട്രെന്‍റിങ് ലിസ്റ്റില്‍ ഒന്നാമതാണ്.
- " class="align-text-top noRightClick twitterSection" data="">
2017ല്‍ പുറത്തിറങ്ങിയ ജസ്റ്റിസ് ലീഗിലെ രംഗങ്ങളും 2019 ലും 2020 ലും ആയി ചിത്രീകരിച്ച പുതിയ രംഗങ്ങളും ചേര്‍ത്താണ് സ്‌നൈഡർ കട്ട് ഒരുക്കിയിരിക്കുന്നത്. മകളുടെ മരണശേഷം സ്‌നൈഡർ സംവിധാന രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു. 2017ല്‍ റിലീസ് ചെയ്‌ത ജസ്റ്റിസ് ലീഗിന് പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നാണ് 2020ല്‍ ചിത്രം വീണ്ടും ചില മാറ്റങ്ങളോടെ എത്തുന്ന വിവരം സാക്ക് സ്നൈഡര്‍ അറിയിച്ചത്. ജസ്റ്റിസ് ലീഗ് സ്നൈഡര്‍ കട്ട് മാര്‍ച്ച് 18 മുതലാണ് എച്ച്ബിഒ മാക്‌സില്‍ സ്ട്രീം ചെയ്‌ത് തുടങ്ങുക.