ETV Bharat / sitara

"മണ്ണിനെ മാറോട് ചേർത്തു പിടിച്ചേ..." നൊമ്പരത്തോടെ വീഡിയോ പങ്കുവെച്ച് ജോജു ജോർജ് - മണ്ണിനെ മാറോട് ചേർത്തു പിടിച്ചേ അനിൽ വാർത്ത

അനിലിന്‍റെ ശബ്‌ദത്തിലുള്ള ഒരു ഗാനവും അദ്ദേഹത്തിന്‍റെ ഫോട്ടോകളും ഉൾപ്പെടുത്തിയുള്ള വീഡിയോ ജോജു ജോർജ് പങ്കുവെച്ചു. കൂടാതെ, 'പീസ്' സിനിമയിൽ നിന്നും അനിൽ നെടുമങ്ങാടിനൊപ്പമുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസം ജോജു ജോർജ് പോസ്റ്റ് ചെയ്‌തിരുന്നു.

ജോജു ജോർജ് അനിൽ നെടുമങ്ങാട് വാർത്ത  അനിൽ നെടുമങ്ങാട് പീസ് സിനിമ വാർത്ത  പീസ് അനിൽ അവസാന സിനിമ വാർത്ത  പീസ് ജോജു സിനിമ വാർത്ത  ജോജു ജോർജും അനിൽ നെടുമങ്ങാടും ഫോട്ടോ വാർത്ത  anil nedumangad peace film news  joju george shared location photos anil  anil last pictures with joju news
അനിലിനൊപ്പമുള്ള അവസാന ചിത്രങ്ങൾ പങ്കുവെച്ച് ജോജു ജോർജ്
author img

By

Published : Dec 28, 2020, 10:36 AM IST

Updated : Dec 28, 2020, 11:34 AM IST

സിനിമാ ചിത്രീകരണത്തിനായാണ് അനിൽ നെടുമങ്ങാട് ഇടുക്കിയിലെത്തിയത്. ക്രിസ്‌മസ് ദിവസം ഷൂട്ടിങ്ങില്ലാത്തതിനാൽ കൂട്ടുകാരുമൊത്ത് അദ്ദേഹം മലങ്കര ഡാമിൽ പോയി. എന്നാൽ, പിന്നീട് സംഭവിച്ചതൊന്നും ആർക്കും ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. അനിലിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ വിങ്ങലിലാണ് ഇപ്പോഴും സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും.

ജോജു ജോർജ് നായകനാകുന്ന 'പീസ്' എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിലായിരുന്നു താരം. അതിനാൽ തന്നെ നടൻ ജോജു ജോർജിന് പ്രിയസുഹൃത്തിന്‍റെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. അനിലിന്‍റെ ശബ്‌ദത്തിലുള്ള "മണ്ണിനെ മാറോട് ചേർത്തു പിടിച്ചേ..." എന്ന ഗാനവും അതിനൊപ്പം അദ്ദേഹത്തിന്‍റെ ഫോട്ടോകളും ഉൾപ്പെടുത്തിയുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് അകാലത്തിൽ വിടപറഞ്ഞ തന്‍റെ പ്രിയസുഹൃത്തിന് പ്രണാമമർപ്പിക്കുകയാണ് ജോജു ജോർജ്.

" class="align-text-top noRightClick twitterSection" data="
Posted by Joju George on Saturday, 26 December 2020
">

കൂടാതെ, കഴിഞ്ഞ ദിവസം ജോജു ജോർജ് ഫേസ്‌ബുക്കിൽ പങ്കുവെച്ച മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റും ആരാധകരെ വൈകാരികമായി സ്‌പർശിച്ചിരുന്നു. അനിലിനൊപ്പമുള്ള പീസിലെ ലൊക്കേഷൻ ചിത്രങ്ങളായിരുന്നു ജോജു പങ്കുവെച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ചിത്രങ്ങളിൽ ജോജു ജോർജും അനിൽ നെടുമങ്ങാടും തോളോട് തോള്‍ ചേര്‍ന്നു നില്‍ക്കുന്നു. അനിലിന്‍റെ സ്വന്തം മണ്ണിൽ അദ്ദേഹത്തിന്‍റെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്ന ചിത്രവും ജോജു പങ്കുവെച്ചിട്ടുണ്ട്. അനിൽ നെടുമങ്ങാടിന്‍റെ അവസാന ചിത്രങ്ങൾക്ക് താരത്തിന്‍റെ ആരാധകരും വേദനയോടെ പ്രതികരിച്ചു.

Last Updated : Dec 28, 2020, 11:34 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.